തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകിയിരിക്കുന്നത്. അയൽ സംസ്ഥാനമായ തമിഴ്നാടുമായി അതിർത്തി പങ്കിടുന്നവയാണ് ഈ ജില്ലകൾ. തമിഴ്നാട്ടിലെയും, കേരളത്തിലെ അതിർത്തി മേഖലകളിലെയും പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് മകരപ്പൊങ്കൽ. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
യശ്വന്ത്പൂരിനും കൊച്ചുവേളിക്കും ഇടയിലാണ് പ്രത്യേക ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കുക. ഈ ട്രെയിനുകളുടെ റിസർവേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. യശ്വന്ത്പുര്‍- കൊച്ചുവേളി ഫെസ്റ്റിവല്‍ എക്സ്പ്രസ് സ്പെഷ്യൽ (06235) ശനിയാഴ്ച രാത്രി 11:55 ന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകുന്നേരം 7:10-ന് കൊച്ചുവേളിയില്‍ എത്തും. കൊച്ചുവേളി-യശ്വന്ത്പൂര്‍ ഫെസ്റ്റിവല്‍ എക്സ്പ്രസ് സ്പെഷ്യൽ (06236) 14-ന് രാത്രി 10:00-ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് 15-ന് വൈകുന്നേരം 4:30-ന് യശ്വന്ത്പൂരിലെത്തും.
Also Read: വീണ വിജയനെതിരായ കേന്ദ്ര അന്വേഷണം, രാഷ്ട്രീയ തീരുമാനമെടുത്ത് സിപിഎം: നടപടികള്‍ അവഗണിക്കാന്‍ തീരുമാനം
Post Your Comments