അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രണപ്രതിഷ്ഠയോടനുബന്ധിച്ച് രാംലല്ലയ്ക്ക് നേദിക്കാൻ ലഡു നിർമ്മിച്ച് വ്യാപാരികൾ. വാരണാസിയിലെ വ്യാപാരികൾ ചേർന്നാണ് 45 ടൺ ലഡു നിർമ്മിക്കുന്നത്. ശുദ്ധമായ നെയ്യിലാണ് ശ്രീരാമ ഭഗവാന് നേദിക്കാനുള്ള ലഡു തയ്യാറാക്കുന്നത്. ജനുവരി 21ന് ലഡു നിർമ്മാണം പൂർത്തിയാകുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ജനുവരി 6 മുതലാണ് ലഡു നിർമ്മാണം ആരംഭിച്ചത്. ഭഗവാന് നേദിക്കാനുള്ള മുഴുവൻ ലഡുവും ജനുവരി 22ന് അയോധ്യയിൽ എത്തിക്കുന്നതാണ്. വാരണാസിക്ക് പുറമേ, ഗുജറാത്തിലെ മറ്റ് നഗരങ്ങളിൽ നിന്നുള്ള ബേക്കറി വ്യാപാരികളും ലഡു നിർമ്മാണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രതിദിനം 1200 ലഡുവാണ് ഇവിടങ്ങളിലെ വ്യാപാരികൾ നിർമ്മിക്കുന്നത്.
ലഡുവിനോടൊപ്പം ഭഗവാന് നേദിക്കാൻ നാഗ്പൂരിൽ നിന്ന് 7,000 കിലോഗ്രാം ഭാരമുള്ള രാം ഹൽവയും തയ്യാറാക്കുന്നുണ്ട്. കൂടാതെ, മധുരയിൽ നിന്ന് 200 കിലോഗ്രാം ലഡുവും എത്തും. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി വൈവിധ്യമാർന്ന വസ്തുക്കളാണ് ഭക്തർ കാണിക്കയായി സമർപ്പിച്ചത്. സൂറത്തിൽ നിന്ന് ശ്രീരാമൻ, സീതാദേവി, രാമക്ഷേത്രം തുടങ്ങിയവയുടെ പ്രിന്റ് ചെയ്ത സാരികളും, രാമക്ഷേത്രത്തിന്റെ ആകൃതിയിലുള്ള വജ്ര നെക്ലേസും അന്നേദിവസം എത്തും.
Also Read: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം അടൽ സേതു ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
Post Your Comments