ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് പിന്തുണ അറിയിച്ച എസ്എൻഡിപി നിലപാടിനെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്വാഗതം ചെയ്തു. പ്രാണപ്രതിഷ്ഠ കർമം അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്ന നിലപാട് ഭൂരിപക്ഷ സമുദായത്തിന്റെ ആവേശം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികൾ ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നത് സങ്കുചിത രാഷ്ട്രീയചിന്തകൾക്കേറ്റ തിരിച്ചടിയാണെന്നും വി മുരളീധരൻ അറിയിച്ചു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. പ്രാണപ്രതിഷ്ഠാ കർമ്മം അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശ്രീരാമൻ വ്യക്തിജീവിതത്തിലും കർമ്മപഥത്തിലും മര്യാദ പുരുഷോത്തമനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ് നിലപാട് ഹൈന്ദവ സമൂഹത്തിനെതിരായ അവഹേളനമാണെന്നും വി മുരളീധരൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുസ്ലീം ലീഗിന്റെ കാൽക്കൽ നിലപാട് അടിയറവ് വച്ചിരിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments