Latest NewsNewsIndia

അയോധ്യ രാമക്ഷേത്രം: ഈ വ്യക്തികൾ സംഭാവനയായി നൽകിയത് ലക്ഷങ്ങൾ, കണക്കുകൾ ഇങ്ങനെ

സംഭാവനകളിലൂടെയാണ് ക്ഷേത്ര നിർമ്മാണത്തിന് ആവശ്യമായ കൂടുതൽ പണവും ലഭിച്ചിരിക്കുന്നത്

ഇന്ത്യ ഒന്നടങ്കം കാത്തിരുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ഇനി ശേഷിക്കുന്നത് ദിവസങ്ങൾ മാത്രം. നിലവിൽ, കോടികൾ ചെലവഴിച്ചാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 2019-ലെ സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത്. സംഭാവനകളിലൂടെയാണ് ക്ഷേത്ര നിർമ്മാണത്തിന് ആവശ്യമായ കൂടുതൽ പണവും ലഭിച്ചിരിക്കുന്നത്. ക്ഷേത്രം പണിയുന്നതിനായി പ്രമുഖ വ്യക്തികളും, സംസ്ഥാനങ്ങളും, ഒട്ടനവധി സാധാരണക്കാരും ട്രസ്റ്റിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.

ട്രസ്റ്റിലേക്ക് എത്തിയ വ്യക്തികളുടെ സംഭാവന

  • 2017 മുതൽ 22 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദ്, 5 സംഭാവന നൽകി
  • 2017 മുതൽ ഈ വർഷം വരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്
  • ഗുജറാത്ത് ആസ്ഥാനമായുള്ള ആത്മീയ നേതാവ് മൊരാരി ബാപ്പു 11.3 കോടി രൂപ സംഭാവന നൽകി
  • ഉത്തർപ്രദേശ് ഷിയ സെൻട്രൽ വഖഫ് ബോർഡ് മുൻ ചെയർമാൻ വസിം റിസ്വി 51,000 രൂപ സംഭാവന നൽകി

ട്രസ്റ്റിലേക്ക് എത്തിയ സംസ്ഥാനങ്ങളുടെ സംഭാവന

  • അരുണാചൽ പ്രദേശ് 4.5 കോടി രൂപ സംഭാവന നൽകി
  • മണിപ്പൂർ രണ്ട് കോടി രൂപ സംഭാവന നൽകി
  • മിസോറാം 21 ലക്ഷം രൂപ സംഭാവന നൽകി
  • നാഗാലാൻഡ് 28 ലക്ഷം രൂപ സംഭാവന നൽകി
  • മേഘാലയ 85 ലക്ഷം രൂപ സംഭാവന നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button