Latest NewsKeralaNews

മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി: ഹൈക്കോടതിയെ സമീപിച്ച് റോബിന്‍ ബസ് ഉടമ

കൊച്ചി: മോട്ടോര്‍ വാഹനവകുപ്പിന്റെ തുടര്‍ച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരെ റോബിന്‍ ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചു. കോടതിയലക്ഷ്യ ഹര്‍ജിയുമായാണ് റോബിന്‍ ബസ് ഉടമ ഹൈക്കോടതിയിലെത്തിയത്. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

Read Also: അയോധ്യയില്‍ ‘രാം ലല്ല യാഥാര്‍ത്ഥ്യമാകുന്ന പ്രാണപ്രതിഷ്ഠാ ദിനത്തില്‍ കുഞ്ഞ് ജനിക്കണം’ : ഗര്‍ഭിണികളുടെ അഭ്യര്‍ത്ഥന

ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ സര്‍വീസ് നടത്തിയ റോബിന്‍ ബസിനെ എംവിഡി നിരവധിയിടങ്ങളില്‍ തടഞ്ഞ് പരിശോധിച്ചിരുന്നു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബര്‍ 26നാണ് റോബിന്‍ ബസ് സര്‍വീസ് പുന:രാരംഭിച്ചത്.

നിയമലംഘനം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button