ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ താല്പര്യമുള്ള നേതാക്കൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് ഗ്രീൻ സിഗ്നൽ നൽകിയതായി റിപ്പോർട്ട്. ഇന്ത്യ ബ്ലോക്കിലെ മറ്റ് പ്രതിപക്ഷ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് മുന്നോടിയായി, കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന യൂണിറ്റ് നേതാക്കളുമായി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ, ജനുവരി 22 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് ഉത്തർപ്രദേശിലെയും ബിഹാറിലെയും കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് രാമക്ഷേത്ര വിഷയം ചർച്ചയായത്. പാർലമെന്റിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് കോൺഗ്രസ് പാർലമെന്ററി ബോർഡ് ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങൾ പരിഗണിച്ചാണ് എന്നാൽ, തനിക്കും സോണിയാ ഗാന്ധിക്കും ക്ഷണം ലഭിച്ചതെന്ന് ഖാർഗെ വ്യക്തമാക്കി.
ഇക്കാര്യത്തിൽ, നേതാക്കൾക്ക് നല്കാൻ പാർട്ടിക്ക് പ്രത്യേക നിർദ്ദേശമില്ലെന്നും ക്ഷേത്രത്തിൽ പ്രാർഥിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പോകാൻ സ്വാതന്ത്ര്യമുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാരുജുൻ ഖാർഗെ കൂട്ടിച്ചേർത്തു.
Post Your Comments