Latest NewsKeralaNews

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്, മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന് കീഴടങ്ങാന്‍ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന് കീഴടങ്ങാന്‍ പത്ത് ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയിലാണ് കോടതി തീരുമാനം. ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ഗോപിനാഥ് നേരത്തെ തള്ളിയിരുന്നു. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

Read Also: ശ്രീരാമന്‍ സസ്യഭുക്ക് അല്ല, 14 വര്‍ഷം വനത്തില്‍ കഴിഞ്ഞതല്ലേ? വിവാദമായി എംഎല്‍എയുടെ പരാമര്‍ശം

ഇതിന് പിന്നാലെ പ്രതി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കൂടുതല്‍ രേഖകള്‍ ഹാജരാക്കേണ്ടതിനാല്‍ കേസ് ഇത് വരെയും ലിസ്റ്റ് ചെയ്തിട്ടില്ല. ഇതോടെയാണ് ഒളിവില്‍ തുടരുന്ന പി.ജി മനു ഉപഹര്‍ജിയുമായി അതേ ബെഞ്ചിനെ സമീപിച്ചത്. തുടര്‍ന്നാണ് കീഴടങ്ങാന്‍ പത്ത് ദിവസത്തെ സമയം കോടതി അനുവദിച്ചത്. പി.ജി മനുവിനെ അന്വേഷിച്ച് എത്തിയ പൊലീസ് സഹോദരങ്ങളെ ഉപദ്രവിച്ചതായി ആരോപിച്ച് മറ്റൊരു ഹര്‍ജിയും ഹൈക്കോടതി പരിഗണനയിലുണ്ട്. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് പി.ജി മനുവിനെതിരെ പൊലീസ് കേസെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button