ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവരും കേട്ടിട്ടുണ്ടാകാം. ചിരി ഒരു നല്ല വ്യായാമമാണ്. മുഖത്തെ പേശികളുടെ മുതൽ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെയും എന്തിനേറെ പറയുന്നു രക്തസമ്മർദ്ദം കുറയ്ക്കാൻ പോലും ചിരിയിലൂടെ സാധിക്കും. ചിരി ആയുസ് വർധിപ്പിക്കുമെന്ന് പറയുന്നതും വെറുതെയല്ല.
- ചിരി കലോറി കത്തിച്ചു കളയുന്നു. കേവലം 10 മുതൽ 15 മിനുട്ട് വരെ ചിരിച്ചാൽ 40 കലോറി വരെ കൊഴുപ്പ് കുറയുമെന്നാണ് കണ്ടെത്തൽ. ഈ സമയത്ത് ഹൃദയമിടിപ്പ് ഉയരുകയും ചെയ്യും.
- ചിരി രക്തസമ്മർദ്ദവും മാനസിക സമ്മർദ്ദവും കുറയ്ക്കുന്നു.
- ചിരിയിലൂടെ ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.
- നിങ്ങളുടെ പേശികൾക്ക് നല്ല വ്യായാമമാണ് ചിരി നൽകുന്നന്നത്. നിങ്ങളുടെ മുഖത്തിന്റെ പേശികളും ശ്വാസകോശവും ശക്തിപ്പെടുത്തുന്നു.
- ചിരി നിങ്ങളുടെ ബന്ധങ്ങൾ ശക്തമായി നിലനിർത്തുന്നു. ജനങ്ങളുടെ ഇടയിൽ ഒരു സവിശേഷ ബന്ധം സൃഷ്ടിക്കാൻ സഹായിക്കുന്നു.
- ചിരി നിങ്ങളുടെ ഓർമ്മയ്ക്ക് നല്ലതാണ്. അത് നിങ്ങളുടെ ആശയങ്ങളും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കുന്നു.
- ചിരി നിങ്ങളെ കൂടുതൽ ഉറങ്ങാൻ സഹായിച്ചേക്കാം.
- ചിരിക്കുമ്പോൾ ഒരു വ്യക്തിയിലെ ശ്വസനനിരക്ക് വർദ്ധിക്കും. അതിന്റെ ഫലമായി ശ്വാസകോശത്തിലേക്ക് കൂടുതൽ രക്തം എത്തുന്നു.
- ചിരി നിങ്ങളെ ആകർഷകമാക്കും.
- ചിരിക്കുമ്പോൾ നിങ്ങൾ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മാത്രമല്ല, നിങ്ങളുടെ ഒപ്പമുള്ളവരുടെയും ആരോഗ്യത്തെ വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുന്നു. അതുകൊണ്ട് സാധിക്കുമ്പോഴെല്ലാം ചിരിക്കുക. സ്വയം ആരോഗ്യവനാകുക, ഒപ്പം മറ്റുള്ളവരെയും ആരോഗ്യവാന്മാരാക്കുക.
Deprecated: Function get_the_author_ID is deprecated since version 2.8.0! Use get_the_author_meta('ID') instead. in /var/www/vhosts/eastcoastdaily.com/httpdocs/wp-includes/functions.php on line 6085
Deprecated: Function get_the_author_ID is deprecated since version 2.8.0! Use get_the_author_meta('ID') instead. in /var/www/vhosts/eastcoastdaily.com/httpdocs/wp-includes/functions.php on line 6085
Post Your Comments