KeralaLatest NewsNews

അയ്യനെ കാണുമ്പോൾ കിട്ടുന്ന ശക്തി ഒരു വൈദ്യശാസ്ത്രവും തരില്ല: സൂരജ് സൺ

കൊച്ചി: മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ച് കൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. ഇപ്പോഴിതാ, തന്റെ അച്ഛന്റെ ശബരിമല യാത്രയെ കുറിച്ച് സൂരജ് ഫേസ്‌ബുക്കിൽ പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. അയ്യപ്പനെ കാണുമ്പോൾ മനസ്സിനും ശരീരത്തിനും കിട്ടുന്ന ശക്തി ഒരു വൈദ്യശാസ്ത്രവും തരില്ലെന്ന് സൂരജ് പറയുന്നു.

സൂരജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

എന്റെ അച്ഛനെ കാണുന്നവരൊക്കെ ചോദിക്കാറുണ്ട് എന്നും സ്വാമിയാണോ?എന്ന് . ഞാനും അച്ഛനും ഒരുമിച്ച് ഒരു ഫോട്ടോ എടുക്കുന്നുണ്ടെങ്കിലും അച്ഛന്റെ കഴുത്തിൽ മാല ഉണ്ടാകും . അതിന്റെ ഐശ്വര്യം ഒന്നു വേറെ തന്നെയാണ് . ഒന്ന് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഇപ്രാവശ്യവും എന്നോട് പറഞ്ഞത് എനിക്ക് ശബരിമലയ്ക്ക് പോകണം. എന്റെ മനസ്സിൽ തോന്നിയത് അച്ഛന്റെ ശാരീരിക അവസ്ഥയെക്കുറിച്ച് അല്ല അച്ഛന്റെ മനസ്സിന്റെ ശക്തിയെ കുറിച്ചാണ്.. പിന്നല്ല…അയ്യപ്പനെ കാണാൻ പോകുമ്പോൾ അച്ഛന്റെ ശരീരത്തിനും മനസ്സിനും കിട്ടുന്ന ശക്തി… ഒരു വൈദ്യശാസ്ത്രത്തിനും കൊടുക്കാൻ സാധിക്കില്ല? സ്വാമിയേ ശരണമയ്യപ്പാ ?? പിന്നെ മറ്റൊരു കാര്യം കൂടി ഉണ്ട് വർഷങ്ങളായി മകൻ സിനിമയിൽ അഭിനയിക്കാനും ഒരു സിനിമ ഇറങ്ങാനും വേണ്ടി കഷ്ടപ്പെടുന്നുണ്ട് എന്ന് നന്നായി അറിയാം അച്ഛന്റെ ഉള്ളിൽ അതൊരു വേദന തന്നെയാണ് പക്ഷേ ആ വേദന അവസാനിച്ചു സിനിമ ഉടനെ റിലീസ് ചെയ്യാൻ പോകുന്നു? ആ പ്രാർത്ഥനയുടെ ഭാഗം കൂടിയാണ് അച്ഛന്റെ ഈ യാത്ര ? നിങ്ങളുടെയും പ്രാർത്ഥന എന്നും ഉണ്ടാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button