NewsIndia

ഇന്ത്യ എന്നും ഭീകരരുടെ നോട്ടപ്പുള്ളിയാണെന്ന് ഇന്റലിജെന്റ്‌സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റയില്‍വേ സ്റ്റേഷന്‍, മെട്രോ സ്റ്റേഷനുകള്‍, വിമാനത്താവളം, ഡല്‍ഹി നിയമസഭ എന്നിവിടങ്ങളിലാണ് ആക്രമണം നടത്താന്‍ പദ്ധതിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ പൊലീസ് വിഭാഗത്തിനാണ് ഇതുസംബന്ധിച്ച ആദ്യവിവരം ലഭിച്ചത്. അവര്‍ പിന്നീട് ഇന്റലിജന്‍സിനെ വിവരം അറിയിക്കുകയായിരുന്നു.

മുംബൈ കേന്ദ്രമാക്കിയാണ് ദാവൂദ് ഇതുവരെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇത്തവണ രാജ്യതലസ്ഥാനം ലക്ഷ്യമിട്ടതിനു പിന്നില്‍ ഐ.എസ്.ഐയാണെന്നും സൂചനകളുണ്ട്.
ദാവൂദിന്റെ താമസസ്ഥലം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കറാച്ചിയില്‍നിന്നും ദാവൂദിനെ മറ്റൊരിടത്തേക്ക് മാറ്റിയതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.
അതേസമയം, രോഗബാധിതനായതിനെത്തുടര്‍ന്ന് ദാവൂദിന്റെ രണ്ടു കാലുകളും മുറിച്ചുമാറ്റിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button