സിംഗപ്പൂര്‍: വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അനായാസത അടിസ്ഥാനമാക്കി തയാറാക്കിയ സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തെ സ്ഥാനത്തേക്കാള്‍ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 30 വികസ്വര രാജ്യങ്ങളെ ഉള്‍പ്പെടുത്തി പ്രശസ്ത കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ എ.ടി. കിയര്നിയാണ് സൂചിക തയാറാക്കിയത്.
മൊത്തഅഭ്യന്തര ഉദ്പാദനത്തിലുണ്ടായ വര്‍ദ്ധനവും, നേരിട്ടുള്ള വിദേശനിക്ഷേപം സംബന്ധിച്ച ചട്ടങ്ങളില്‍ ഉണ്ടായ വ്യക്തതയുമാണ് ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടാന്‍ കാരണമായതെന്ന് ലോകത്തെ ഏറ്റവും മികച്ച 30 വികസ്വരരാഷ്ട്രങ്ങളില്‍ ഉണ്ടായ ലഘുവ്യാപാര നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റാങ്കിംഗ് സൂചികയായ ഗ്ലോബല്‍ റീട്ടെയില്‍ ഡെവലപ്പ്മെന്റ് ഇന്‍ഡെക്സ് (ജി.ആര്.ഡി.ഐ) വെളിപ്പെടുത്തി.
ഇന്ത്യയുടെ ചില്ലറവ്യാപാര മേഖലയെപ്പറ്റി വിദേശ നിക്ഷേപകര്‍ക്കുണ്ടായ വര്‍ദ്ധിച്ച ആതമവിശ്വാസത്തിന്റേയും രാജ്യത്തിന്റെ വന്‍വളര്‍ച്ചാ സാധ്യതയുടേയും ബലത്തിലാണ് റാങ്കിംഗില്‍ ഇന്ത്യ ശക്തമായ സ്ഥാനം നേടിയതെന്ന് എ.ടി. കിയര്‍നി ഇന്ത്യ ആന്‍ഡ് സൗത്ത്ഈസ്റ്റ് ഏഷ്യ സഹമേധാവി ദേബാശിഷ് മുഖര്‍ജി പറഞ്ഞു.
ഒറ്റ-ബ്രാന്‍ഡ് ചില്ലറക്കച്ചവടത്തിലെ പല ചട്ടങ്ങളും ലഘൂകരിക്കാന്‍ ഇന്ത്യ തായാറായതാണ് പല ആഗോളകമ്പനികളും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനുള്ള സാഹചര്യമൊരുക്കിയതെന്നും ദേബാശിഷ് അറിയിച്ചു.
Post Your Comments