Latest NewsKeralaIndia

60 കാരി നേരിട്ടത് കൊടും ക്രൂരത, സ്വകാര്യ ഭാഗങ്ങളിലും ശരീരമാസകലവും മുറിവുകൾ, വൃദ്ധ തീവ്രപരിചരണ വിഭാഗത്തിൽ

കൊച്ചി : കൊച്ചിയിൽ 60 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അവശയായ സ്ത്രീയെ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക ജോലി ചെയ്ത് ഉപജീവനം നടത്തുന്നയാളാണ് ബലാത്സംഗത്തിന് ഇരയായത്.

സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ത്രീ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.   കേസില്‍ അസം സ്വദേശി ഫിര്‍ദോസ് അലിയാണ് പിടിയിലായത്. ഇയാള്‍ പത്തുവര്‍ഷമായി എറണാകുളം റെയില്‍വേ കോളനിയില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

രാത്രി നടന്ന സംഭവം പുറത്തറിയുന്നത് പിറ്റേന്ന് പുലര്‍ച്ചയോടെയായിരുന്നു.  രണ്ടുദിവസമായി പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയായിരുന്നു. എറണാകുളം എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് വിവരം. ബലാത്സംഗത്തിന് ഇരയായ സ്ത്രീ അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്.

shortlink

Post Your Comments


Back to top button