KeralaLatest NewsNews

സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്, ഓരോ ദിവസവും അയ്യനെ തൊഴാൻ എത്തുന്നത് പതിനായിരത്തിലധികം ഭക്തർ

കഴിഞ്ഞ ദിവസം രാവിലെ 6:00 മണിക്ക് പമ്പയിൽ നിന്നും മലകയറിയ ഭൂരിഭാഗം ഭക്തർക്കും മല ചവിട്ടാൻ സാധിച്ചിട്ടില്ല

പത്തനംതിട്ട: സന്നിധാനത്ത് വൻ ഭക്തജനത്തിരക്കേറുന്നു. ഓരോ ദിവസവും നിരവധി ഭക്തരാണ് അയ്യനെ തൊഴുതുമടങ്ങാൻ സന്നിധാനത്ത് എത്തിച്ചേരുന്നത്. കഴിഞ്ഞ ദിവസം പതിനായിരത്തിലധികം ഭക്തർ ക്ഷേത്രസന്നിധിയിൽ എത്തിയിട്ടുണ്ട്. വൻ തിരക്ക് കാരണം രാവിലെ മല ചവിട്ടിയ പലർക്കും ദർശനം പൂർത്തിയാക്കാൻ സാധിച്ചില്ല. ചില ഭാഗങ്ങളിൽ ഭക്തർ ബാരിക്കേഡുകൾ മുറിച്ചുകടന്നു. നടപ്പന്തലുകൾ വരെ ഭക്തരെ കൊണ്ട് നിറഞ്ഞുകവിയെന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ ദിവസം രാവിലെ 6:00 മണിക്ക് പമ്പയിൽ നിന്നും മലകയറിയ ഭൂരിഭാഗം ഭക്തർക്കും മല ചവിട്ടാൻ സാധിച്ചിട്ടില്ല. മണിക്കൂറുകളോളമാണ് ഭക്തർ ക്യൂവിൽ നിന്നത്. ശബരിമലയിലെ തിരക്ക് പരിഗണിച്ച്, അവ നിയന്ത്രണവിധേയമാക്കാൻ ക്യൂ കോംപ്ലക്സ് പ്രവർത്തിപ്പിച്ച് തുടങ്ങിയിരുന്നു. എന്നിട്ടും തിരക്ക് നിയന്ത്രണാതീതമാകുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലാണ് ക്യൂ കോംപ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കിയ ശേഷം ഏകദേശം 8 വർഷത്തോളം ഉപയോഗിക്കാതെകിടന്ന 18 ഹാളുകളാണ് ഇത്തവണ തിരക്ക് നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്.

Also Read: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ലോകത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button