Latest NewsNewsLife Style

അറിയാം പാവയ്ക്കയുടെ ആരോ​ഗ്യ​ഗുണങ്ങൾ

കയ്പ്പാണെങ്കിലും ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ സി, ഫൈബർ എന്നിവ ധാരാളം അടങ്ങിയ പാവയ്ക്ക തയാമിൻ, റൈബോഫ്ലേവിൻ, പാന്തോതെനിക് ആസിഡ് എന്നിവയുടെ കലവറയാണ്. കൂടാതെ ഇത് ആന്റി -ഇൻഫ്ലമേറ്ററി, ആൻറി ഫംഗൽ, ആന്റി-പാരാസിറ്റിക് ഗുണങ്ങളം പാവയ്ക്കയ്ക്കുണ്ട്.

പാവയ്ക്കയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നു. ശരീരം ബീറ്റാകരോട്ടിനെ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. ബീറ്റാ കരോട്ടിൻ ഒരു ആന്റിഓക്‌സിഡന്റാണ്, അതായത് സെല്ലുലാർ കേടുപാടുകൾ തടയുന്നതിലൂടെ ക്യാൻസറിൽ നിന്നും മറ്റ് വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും ഇത് സംരക്ഷിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് സ്വാഭാവികമായി കുറയ്ക്കാൻ പാവയ്ക്ക സഹായിക്കും.  കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് പാവയ്ക്ക സ​ഹായകമാണ്.

പാവയ്ക്കയിലെ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ രക്തത്തിലെ ചീത്ത അല്ലെങ്കിൽ എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോൾ അല്ലെങ്കിൽ എച്ച്‌ഡിഎൽ അളവ് നിലനിർത്തുകയും ചെയ്യുന്നു. പല ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കൊളസ്ട്രോൾ പ്രധാന കാരണമാണ്, അതിനാൽ പാവയ്ക്ക ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ പാവയ്ക്ക ജ്യൂസ് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. പവായ്ക്കയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, സിങ്ക്, പ്രോട്ടീൻ എന്നിവ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിക്ക് തിളക്കം നൽകുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ രക്തത്തിലെ ചീത്ത അല്ലെങ്കിൽ എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോൾ അല്ലെങ്കിൽ എച്ച്‌ഡിഎൽ അളവ് നിലനിർത്തുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button