സ്മാർട്ട്ഫോൺ ആസക്തി ഏകാന്തതയിലേക്കും ഒറ്റപ്പെടലിലേക്കും നയിക്കുന്നു എന്ന് പുതിയ പഠനം. യുകെയിലെ സ്വാൻസീ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജേണൽ ഓഫ് കമ്പ്യൂട്ടർ അസിസ്റ്റഡ് ലേണിംഗ്, 285 ൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമിതമായി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏർപ്പെടാനുള്ള പ്രേരണ കുറയുകയും ടെസ്റ്റുകളെ കുറിച്ച് കൂടുതൽ ഉത്കണ്ഠാകുലരാകുകയും ചെയ്യുന്നു. ഇത് ഏകാന്തതയ്ക്ക് കാരണമാകുന്നു.
കൂടുതൽ ഇന്റർനെറ്റ് ആസക്തി റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പഠനം ബുദ്ധിമുട്ടാണെന്നും വരാനിരിക്കുന്ന ടെസ്റ്റുകളെ കുറിച്ച് കൂടുതൽ ഉത്കണ്ഠാകുലരാണെന്നും ഗവേഷകർ കണ്ടെത്തി. ഇൻറർനെറ്റ് ആസക്തിയും ഏകാന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽവിദ്യാർത്ഥികൾക്ക് പഠനം ബുദ്ധിമുട്ടാകുന്നു. പഠനമനുസരിച്ച്, വിദ്യാർത്ഥികൾ പ്രധാനമായും സോഷ്യൽ നെറ്റ്വർക്കിംഗിന് 40% ശതമാനവും, വിവരങ്ങൾ തേടുന്നതിന് 30% ശതമാനവും ഇന്റർനെറ്റ് ഉപയോഗിച്ചു.
Post Your Comments