തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എം വി പ്രദീപ് (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി 11.15ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
വിദ്യാഭ്യാസ മേഖലയിലെ റിപ്പോർട്ടിങ്ങിൽ മികവ് തെളിയിച്ച മാധ്യമപ്രവർത്തകനാണ് എം വി പ്രദീപ്. മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള ട്രാക് പുരസ്കാരം ലഭിച്ചിട്ടുണ്ട്.1998ൽ ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തിയ പ്രദീപ് കൊച്ചി, കോട്ടയം, കണ്ണൂർ, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട് ബ്യൂറോകളിലും സെൻട്രൽ ഡെസ്കിലും പ്രവർത്തിച്ചു.
കണ്ണൂർ ശ്രീകണ്ഠാപുരം എരുവശേരി ചുണ്ടക്കുന്ന് മഴുവഞ്ചേരി വീട്ടിൽ പരേതനായ വേലപ്പൻനായരുടെയും ലീലാമണിയുടെയും മകനാണ്.
Post Your Comments