കോഴിക്കോട്: പാതയോരത്ത് താഴ്ന്നു കിടക്കുന്ന കേബിളുകൾ കാൽ നടയാത്രക്കാർക്ക് ഭീഷണിയാവുന്ന സാഹചര്യത്തിൽ ഇതിന് കാരണക്കാരായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത പൂർണമായി ഇല്ലാതാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
Read Also: ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കായി ലെനോവോ ഐഡിയ പാഡ് ഗെയിമിംഗ് 3 15എഐഎച്ച്7, അറിയാം സവിശേഷതകൾ
കെ എസ് ഇ ബി ഡിവിഷണൽ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടികൾ മൂന്നാഴ്ചക്കകം സമർപ്പിക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളിലെല്ലാം ഇത് പതിവു കാഴ്ചയാണ്. കെ എസ് ഇ ബിയുടെ ഉടമസ്ഥതതയിലുള്ള പോസ്റ്റുകളിൽ ബി എസ് എൻ എല്ലും സ്വകാര്യ കേബിളുകാരും ലൈൻ വലിക്കുന്നുണ്ട്. കെ. ഫോൺ കേബിളുകൾക്കും ഇതേ പോസ്റ്റ് ഉപയോഗിക്കുന്നുണ്ട്. ബി എസ് എൻ എല്ലിന്റെയും പ്രാദേശിക കേബിൾ സേവനദാതാക്കളുടെയും കേബിളുകളാണ് താഴ്ന്നു കിടക്കുന്നത്. കാൽനട, ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ മരണം വരെ സംഭവിച്ചിട്ടുണ്ട്.
Read Also: നവജാത ശിശു സംരക്ഷണ വാരം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും
Post Your Comments