KeralaLatest NewsNews

‘പേടി വേണം, ഇന്ന് തന്നെ കൊല്ലാനാകുമെങ്കില്‍ കൊല്ലണം’; ആലുവ മാര്‍ക്കറ്റില്‍ മധുരം വിളമ്പി തൊഴിലാളികള്‍

ആലുവയിലെ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. വിധിയിൽ പ്രതികരിച്ച് രാഷ്ട്രീയ നേതാക്കളും രാഗത്തെത്തി. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഭരണപക്ഷവും പ്രതിപക്ഷവും പറഞ്ഞത്. കോടതി വിധിയെ തുടര്‍ന്ന് ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ മധുരം വിതരണം ചെയ്തതും വാർത്തയായി. എല്ലാവര്‍ക്കും ഇതൊരു പാഠമാകണമെന്ന് ആലുവ മാര്‍ക്കറ്റിലെ തൊഴിലാളി താജുദ്ദീന്‍ പറഞ്ഞു. അസഫാക് ആലം കുട്ടിയുമായി മാര്‍ക്കറ്റിലേക്ക് പോയത് പൊലീസില്‍ അറിയിച്ചത് താജുദ്ദീന്‍ ആയിരുന്നു. കേസിലെ പ്രധാനസാക്ഷിയായിരുന്നു ഇയാൾ.

‘കേരളത്തില്‍ മാത്രമല്ല ഒരിടത്തും ഇത് സംഭവിക്കരുത്. പേടി വേണം. ഇന്ന് തന്നെ കൊല്ലാനാകുമെങ്കില്‍ ഇന്ന് തന്നെ കൊല്ലണം അവനെ. ആ കുഞ്ഞിന്റെ ആത്മാവ് അങ്ങനെയെങ്കിലും സന്തോഷിക്കട്ടെ’, താജുദ്ദീന്‍ പറഞ്ഞു. കോടതിയോടും പബ്ലിക് പ്രോസിക്യൂട്ടറോടും നന്ദി പറയുന്നുവെന്നും ആ സംഭവത്തിന് ശേഷം ഇവിടെ ആരും വന്നാലും ശ്രദ്ധിക്കുന്ന സ്ഥിതിയുണ്ടായി എന്നും താജുദ്ദീന്‍ പറഞ്ഞു.

വധശിക്ഷക്കൊപ്പം അഞ്ച് ജീവപര്യന്തവും കോടതി വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ബലാത്സംഗക്കേസില്‍ പ്രതി മുമ്പും ജയിലില്‍ കിടന്നിട്ടുണ്ട്. ഇതിന്റെയും അടിസ്ഥാനത്തിലാണ് വിധി പറഞ്ഞിരിക്കുന്നത്. ഗൗരവസ്വഭാവമുള്ള 16 കുറ്റങ്ങളാണ് അസഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്. ക്രൂരമായ കുറ്റകൃത്യം ചെയ്ത അസഫാക്കിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ബലാത്സംഗത്തിന് ശേഷം അഞ്ചുവയസ്സുകാരിയെ ക്രൂരമായ കൊലപ്പെടുത്തി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവു ചെയ്തു എന്നും കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button