KeralaLatest NewsNews

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജി കഴിഞ്ഞ ദിവസം കോടതി ഫയലിൽ സ്വീകരിച്ച് മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.എൻ മഹേഷുൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നു. നറുക്കെടുപ്പിന്റെ സി.സി ടിവി ദൃശ്യങ്ങളും ചാനൽ ദൃശ്യങ്ങൾ ഹൈക്കോടതി കഴിഞ്ഞ തവണ പരിശോധിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് ഹർജി ഹർജി നൽകിയത്. മേൽശാന്തി തെരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നറുക്കെടുപ്പിൽ കൃത്രിമത്വം കാട്ടിയെന്നാണ് ആക്ഷേപം. മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മഹേഷിന്റെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് പുതിയ ആളെ തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button