NewsLife Style

വായു മലിനീകരണം നിങ്ങളുടെ ശരീരഭാഗങ്ങളെ അല്ലെങ്കില്‍ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്?

വായു മലിനീകരണത്തിന്റെ വിപത്തുകളെക്കുറിച്ച് നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ അത് എങ്ങനെയാണ് ഒരു മനുഷ്യന്റെ ശരീരത്തെ ബാധിക്കുന്നതെന്ന് ഏപ്പോഴെങ്കിലും നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ. വായു മലിനീകരണത്തിന്റെ തോത് വര്‍ദ്ധിക്കുന്നത് വളരെ അപകടകരമാണ്. അത് ക്രമേണ നമ്മുടെ മൂക്കിലൂടെയും ചെവിയിലൂടെയും ശരീരത്തില്‍ മുഴുവന്‍ പ്രവേശിച്ച് രക്തത്തിലെത്തുന്നു. മലിനീകരണത്തിന്റെ തോത് അതായത് എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) കൂടുമ്പോള്‍ ആരോഗ്യമുള്ള ഒരാളെപ്പോലും അത് രോഗാവസ്ഥയില്‍ എത്തിക്കുന്നു.

Read Also: ആന്ധ്രാപ്രദേശിൽ ജാതി സെൻസസ് നടത്താനുള്ള ഈ തീരുമാനത്തിന് അംഗീകാരം നൽകി ക്യാബിനറ്റ്

വിവിധ രോഗങ്ങളാല്‍ മരിക്കുന്ന ആളുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവിന് മലിനീകരണവും ഒരു ഘടകമായി മാറിയതെങ്ങനെയെന്ന് ലോകമെമ്പാടും നടത്തിയ പഠനങ്ങള്‍ പറയുന്നു. മലിനീകരണം ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഒരു സാധാരണ വ്യക്തിയുടെ ഒരു മുടിയുടെ കനം 50 മുതല്‍ 70 മൈക്രോണ്‍ വരെയാണ്. വായുവില്‍ അലിഞ്ഞുചേര്‍ന്ന കണികകള്‍ അതായത് പര്‍ട്ടിക്കുലര്‍ മാറ്റര്‍ (പിഎം) 10ഉം അതിലും ചെറിയ പിഎം 2.5ഉം യഥാക്രമം 10, 2.5 മൈക്രോണ്‍ ആണ്. ഈ പൊടിയും പുകയും കലര്‍ന്ന ലോഹകണങ്ങളും വായുവിനെ വിഷലിപ്തമാക്കുന്നു.

പിഎം 2.5 വളരെ സൂക്ഷമമായ ഒന്നാണ്, അത് ശ്വസനത്തിലൂടെ നമ്മുടെ ശരീരത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരുകയും രക്തത്തില്‍ അലിഞ്ഞ് ചേരുകയും ചെയ്യുന്നു. വായുവിലെ പിഎം 10ന്റെ സുരക്ഷിത പരിധി ഒരു ക്യൂബിക് മീറ്ററിന് 100 മൈക്രോഗ്രാമും പിഎം 2.5ന്റെ പരിധി 60 മൈക്രോഗ്രാമും ആയി കണക്കാക്കുന്നു. മലിനമായ വായുവില്‍ അവയുടെ സാന്നിധ്യം കൃത്യമായി കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയായി തുടരുന്നു. വായുവിലെ അവയുടെ അളവ് വര്‍ദ്ധിക്കുമ്പോള്‍, അവ മനുഷ്യന്റെ ശ്വസനവ്യവസ്ഥയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍

കണ്ണുകളില്‍ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുന്നു, മൂക്കിനുള്ളില്‍ വരള്‍ച്ചയും ചൊറിച്ചിലും, തൊണ്ടവേദന, ചുമ, ആസ്ത്മ അല്ലെങ്കില്‍ മറ്റ് ശ്വാസകോശ സംബന്ധമായ രോഗികളില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ക്രോണിക് ബ്രോങ്കൈറ്റിസ്, ശ്വാസകോശകലകള്‍ക്ക് ക്ഷതം എന്നിവയാണ് വായുമലിനീകരണം മൂലമുണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍. വൃക്ക തകരാര്‍, കരള്‍ കോശങ്ങള്‍ക്ക് കേടുപാടുകള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് പുറമേ, ഹെവി മെറ്റല്‍ വിഷബാധ, ക്യാന്‍സര്‍ എന്നിവയ്ക്കും കാരണമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button