Latest NewsNewsDevotional

അന്നപൂർണ ദേവി; ആരാധനാ രീതിയും പ്രാധാന്യവും ഇങ്ങനെ

അന്നപൂർണ ദേവി ഭക്ഷണത്തിന്റെയും പോഷണത്തിന്റെയും ദേവത എന്നറിയപ്പെടുന്നു. കാശിയിൽ അന്നപൂർണ ദേവിയുടെ കഥ പ്രസിദ്ധമാണ്. പാർവതി ദേവി തന്നെയാണ് അന്നപൂർണ ദേവിയായി അറിയപ്പെടുന്നത്. എന്നാൽ അന്നപൂർണ ദേവിയുമായി ബന്ധപ്പെട്ട കഥ ഇങ്ങനെയാണ്. ഒരിക്കൽ ശിവൻ ഭക്ഷണത്തിന് പ്രാധാന്യമില്ലെന്ന് പ്രഖ്യാപിക്കുന്നു.

ഭക്ഷണമില്ലാതെയും ജീവിക്കാനാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ഭക്ഷണത്തിനുള്ള പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കാൻ തന്നെ പാർവതി ദേവി തീരുമാനിച്ചു. ഇതിനായി ദേവി സ്വയം അപ്രത്യക്ഷമാവുകയും ഭൂമിയിലുള്ള സകല ഭക്ഷണവും ഭക്ഷണ ത്തിന്റെ സ്‌ത്രോതസുകളും അപ്രത്യമാക്കി.

അധികം വൈകാതെ തന്നെ ശിവന് ഭക്ഷണ ത്തിന്റെ പ്രാധാന്യം എന്താണെന്ന് ബോധിച്ചു. പാർവതിക്കു മുന്നിൽ ഭക്ഷണം ലഭിക്കാൻ പാത്രവുമായി യാചിച്ചു നിൽക്കേണ്ടിയും വന്നു. ഭക്ഷണത്തിന്റെ ദേവിയായി പാർവതി ദേവി മാറിയത് ഇങ്ങനെ യാണ്. അന്നപൂർണ ദേവി യായി അറിയപ്പെടുന്നു.

ഹിമാലയത്തിലെ ഒരു കൊടുമുടിയാണ് അന്ന പൂർണ. ഉയരം (8,052 മീ.) അടിസ്ഥാ നമാക്കി ലോകത്തിലെ കൊടുമുടികളിൽ പതിനൊന്നാമത്തെ സ്ഥാനമാണ് അന്നപൂർണയ്ക്കുള്ളത്. നേപ്പാളിന്റെ മധ്യോത്തരഭാഗത്തു സ്ഥിതിചെയ്യുന്നു. ഫലഭൂയിഷ്ഠമായ പൊഖാരാ താഴ്വരയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന ഈ കൂറ്റൻ ഗിരിശൃംഗത്തെ തദ്ദേശീയർ ‘വിളവുകളുടെ ദേവി’ ആയി സങ്കല്പിക്കുന്നു.

സംസ്കൃതത്തിൽ, ‘അന്ന’ എന്ന വാ ക്കിന് ഭക്ഷണം/ധാന്യങ്ങൾ എന്നും ‘പൂർണ’ എന്നാൽ പൂർണ്ണമായത് അല്ലെങ്കിൽ പൂർണ്ണ മായത് എന്നും അർത്ഥമാക്കുന്നു. അന്നപൂർണ വിഗ്രഹം ഹിന്ദുക്കൾക്ക്, പ്രത്യേകിച്ച് വാരണാസിയിലുള്ളവർക്ക് വലിയ പ്രാ ധാന്യം നൽകുന്നു. ഭക്ഷണത്തിന്റെയും പോഷ ണത്തിന്റെയും ദേവതയായി മാത്രമല്ല, ഹിന്ദു വിശുദ്ധ ത്രിത്വത്തിലെ മൂന്ന് ദേവന്മാരിൽ ഒരാ ളായ പരമശിവന്റെ ഭാര്യയായ പാർവതിയുടെ പ്രകടനമായും അവളെ ആരാധിക്കുന്നു, അതിനാൽ ‘വാരണാസി രാജ്ഞി’ എന്ന് വിളിക്കുന്നു. കാരണം ഈ നഗരം ശിവന്റെ ഭവനമാണെന്ന് പറയപ്പെടുന്നു.

വീടുകളിൽ അന്നപൂർണ്ണയുടെ വിഗ്രഹം അടുക്കളയിലാണ് സ്ഥാപിക്കേണ്ടത്. കുടുംബത്തിൽ ആഹാരത്തിന് മുട്ടുണ്ടാവാതിരിക്കാൻ ഇത് സഹായകരമാണ് എന്നാണ് വിശ്വാസം. ഒരു പാത്രത്തിൽ ധാന്യങ്ങൾക്ക് നടുവിലാണ് വിഗ്രഹം വയ്ക്കുക പതിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button