Latest NewsIndiaNews

തേജിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വൈകുന്നേരത്തോടെ ‘ഹാമൂൺ’ ചുഴലിക്കാറ്റായി മാറും

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം അതിനെ ‘ഹാമൂൺ’ എന്ന് വിളിക്കും. അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിന് പിന്നാലെയാണ് ബംഗാൾ ഉൾക്കടലിൽ ആദ്യത്തെ വടക്ക് കിഴക്കൻ മൺസൂൺ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നത്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് മെറ്റ് ബീറ്റ് വെതർ നിരീക്ഷകർ കഴിഞ്ഞ ഫോർകാസ്റ്റുകളിൽ പറഞ്ഞിരുന്നു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ഇന്ന് ചുഴലിക്കാറ്റായി മാറും. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. ഹാനൂൺ ചുഴലിക്കാറ്റ് ഒഡിഷക്കും, ആന്ധ്രയ്ക്ക്മിടയിൽ ബുധനാഴ്ചയോടെ ആയിരിക്കും കരകയറുക. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇത് വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയും ഒക്‌ടോബർ 25 ന് വൈകുന്നേരത്തോടെ കെപ്പുപാറയ്ക്കും ചിറ്റഗോങ്ങിനുമിടയിൽ ബംഗ്ലാദേശ് തീരം കടക്കാൻ സാധ്യതയുണ്ടെന്നും മെറ്റ് ബീറ്റ് വെതർ നിരീക്ഷകർ പറഞ്ഞു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ആദ്യത്തെ വടക്കു കിഴക്കൻ ചുഴലിക്കാറ്റിന് ഹാമൂൺ എന്നായിരിക്കും പേര്. ഈ പേര് നൽകിയത് ഇറാൻ ആണ്. കനത്ത മഴ പെയ്താൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഒഡീഷ സർക്കാർ എല്ലാ ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button