കുറച്ചു നാളുകളായി സോഷ്യല്‍മീഡിയ ട്രെൻഡിങ്ങില്‍ നില്‍ക്കുന്ന ഒന്നാണ് ‘ദിവസവും മൂന്ന് ക്യാരറ്റ് വീതം കഴിച്ചാല്‍ ചര്‍മം തിളങ്ങും’ എന്ന പ്രചാരണം. ക്യാരറ്റ് കഴിച്ചാല്‍ ശരിക്കും ചര്‍മത്തിന് നിറം വെയ്ക്കുമോ? എന്ന് എല്ലാവര്ക്കും സംശയം ഉണ്ടാകും. ക്യാരറ്റ് ടാന്റെ യാഥാർഥ്യം അറിയാം.
പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങള്‍ നല്‍കുന്നത് കരോട്ടിനോയിഡ് ആണ്. ക്യാരറ്റില്‍ മാത്രമല്ല ചീര, മധുരക്കിഴങ്ങ്, ബ്രോക്കോളി എന്നിവയിലും ധാരളം ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുണ്ട്.
ബീറ്റ കരോട്ടിനാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുമ്പോള്‍ ചര്‍മം നേരിയ ഓറഞ്ച് നിറത്തിലേക്ക് മാറുന്നതിനെയാണ് ക്യാരറ്റ് ടാന്‍ അഥവ ഓറഞ്ച് സ്കിൻ ടാൻ എന്ന് വിളിക്കുന്നത്. .
കരോട്ടിനോയിഡ് അടങ്ങിയ ഭക്ഷണം ദഹിക്കുന്നതോടെ വിറ്റാമിന്‍ എ ആയി മാറും. ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ എ ഉല്‍പാദിപ്പിച്ച് കഴിയുമ്പോള്‍ കരോട്ടിനോയിഡ് ദഹിക്കുന്നതിന്റെ വേഗത കുറയും. അങ്ങനെ അധികം വരുന്ന കരോട്ടിൻ ശരീരത്തില്‍ നിലനില്‍ക്കുകയും ചര്‍മത്തിന് നേരിയ ഓറഞ്ച് നിറം നല്‍കുകയും ചെയ്യും.
Post Your Comments