ഡൽഹി: ഇസ്രായേലിലെ ഹമാസ് ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ നോർ ഗിലോൺ. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തുമെന്നും ഇസ്രായേൽ ഇതിനെതിരെ ശക്തമായി തിരച്ചടിക്കുമെന്നും ഗിലോൺ പറഞ്ഞു. ഇസ്രായേലിന് പിന്തുണ നൽകിയ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗിലോൺ നന്ദി പറഞ്ഞു.
‘ഇന്ന് അതിരാവിലെ ഇസ്രായേൽ പൗരന്മാർ കിടക്കയിൽ കിടക്കുമ്പോൾ ഹമാസ് ഇരട്ട ആക്രമണം നടത്തി. ഇസ്രായേൽ സിവിലിയന്മാർക്ക് നേരെ റോക്കറ്റ് ആക്രമണവും കര ആക്രമണവും അവർ നടത്തി. കുട്ടികൾ, സ്ത്രീകൾ, വയോധികർ ഉൾപ്പെടെ പലരും കൊല്ലപ്പെട്ടു. മറ്റുള്ളവരെ അവർ പിടികൂടി. ഇസ്രായേൽ തിരിച്ചടിക്കും. ഇസ്രായേൽ കുറ്റവാളികളുടെ പിന്നാലെ പോകും. ഇത്തരത്തിലുള്ള ക്രൂരതകൾ ആവർത്തിക്കാൻ അനുവദിക്കില്ല. വിഷയത്തിൽ ഇസ്രായേലിന് ധാർമിക പിന്തുണ നൽകിയ ഇന്ത്യൻ ജനതയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി. ഞങ്ങൾ വിജയിക്കും’ നോർ ഗിലോൺ വ്യക്തമാക്കി.
Post Your Comments