വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷ നടത്തരുതെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ രംഗത്ത്. എന്നാൽ ഇതിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. തിങ്കൾ ശിവന്റെ അമ്പലത്തിലും ചൊവ്വ ദേവി ക്ഷേത്രത്തിലും പോകണമെന്നും വെള്ളി മുസ്ലിം സഹോദരൻമാരുടെയും ഞായർ ക്രിസ്ത്യൻ സഹോദരന്മാരുടെയും ആരാധന ദിവസമായതിനാൽ തിങ്കൾ മുതൽ ഞായർ വരെ അവധി നൽകണമെന്നാണ് ഹരീഷിന്റെ പരിഹാസം.
read also: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി: മദ്രസാ അധ്യാപകൻ അറസ്റ്റിൽ
കുറിപ്പ് പൂർണ്ണ രൂപം
തിങ്കളാഴ്ച ഞാൻ ശിവന്റെ അമ്പലത്തിൽ പോവുന്ന ദിവസമാണ്, ചൊവ്വാഴ്ച ദേവി ക്ഷേത്രത്തിൽ പോവുന്ന ദിവസമാണ്,ബുധൻ സുബ്രമണ്യ കോവിലുകൾ സന്ദർശിക്കാനുള്ള ദിവസമാണ്,വ്യാഴം ശ്രീകൃഷ്ണ ക്ഷേത്രങ്ങൾക്കുള്ള ദിവസമാണ്,വെള്ളിയാഴ്ച്ച വീണ്ടും ദേവി ക്ഷേത്രങ്ങളും മുസ്ലിം സഹോദരൻമാരുടെയും ദിവസം,ശനി അയ്യപ്പ ദർശനത്തിന്റെ ദിവസമാണ്,ഈ ദിവസങ്ങളെല്ലാം എല്ലാ മത വിശ്വാസ സമൂഹത്തിന് വേണ്ടി അവധിയായി പ്രഖ്യാപിക്കണം…ഞായർ ക്രിസ്തു ദേവന്റെ ദിവസമാണ് പൊതുവേ അവധിയാണ്…അതുകൊണ്ട് വേറെ കുഴപ്പങ്ങളൊന്നുമില്ല…ഒരു പണിക്കും പോകാതെ എല്ലാ ദിവസവും അവധിയായാൽ രാഷ്ട്രിയക്കാർക്ക് തിന്നാൻ കിട്ടും…അമ്പലവും പള്ളിയും ചർച്ചും പാർട്ടി ഓഫീസുകളും നിലനിർത്താൻ നമ്മൾ പണിക്ക് പോയേപറ്റു…ജാഗ്രതൈ…
Post Your Comments