Latest NewsNewsDevotional

മംഗല്യ ഭാഗ്യത്തിനും ഭദ്രമായ കുടുംബ ജീവിതത്തിനും തിങ്കളാഴ്ച വ്രതം, പ്രാധാന്യം അറിയാം

സോമവാര വ്രതം എന്നും തിങ്കളാഴ്ച വ്രതത്തെ അറിയപ്പെടാറുണ്ട്

പാര്‍വതീസമേതനായ ശിവഭഗവാന്റെ വിശേഷ ദിവസങ്ങളിൽ ഒന്നാണ് തിങ്കളാഴ്ച. അതിനാൽ, അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സോമവാര വ്രതം എന്നും തിങ്കളാഴ്ച വ്രതത്തെ അറിയപ്പെടാറുണ്ട്. ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് വഴിയൊരുക്കുമെന്നാണ് വിശ്വാസം. കൂടാതെ, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമത്രേ. സോമവാരവ്രതാനുഷ്ഠാനം ശിവകുടുംബപ്രീതിക്ക് കാരണമാകും എന്നതും പ്രത്യേകതയാണ്.

ഭഗവാന്റെ അര്‍ദ്ധപകുതി ശ്രീപാര്‍വ്വതീദേവിയായതിനാല്‍ തിങ്കളാഴ്ച ദിവസം ശിവപാര്‍വ്വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. ‘നമ:ശിവായ ശിവായ നമ:’ എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്. ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും തുല്യപ്രാധാന്യം നല്‍കി ജപിക്കാവുന്നതാണ്. ഉമാമഹേശ്വരസ്‌തോത്രവും ജപിക്കണം. കൂടാതെ ശിവക്ഷേത്രത്തില്‍ പാര്‍വതീദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കളും (വെളുത്തപുഷ്പങ്ങള്‍) ശ്രീ പരമേശ്വരനെ ധ്യാനിച്ച് കൂവളത്തിലയും നടയ്ക്കല്‍ സമര്‍പ്പിക്കുന്നതും അത്യുത്തമം. അന്നേദിവസം കഴിയാവുന്നത്ര തവണ ‘ഓം നമഃശിവായ’ എന്ന പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാര്‍വതീദേവിയുടെ മൂലമന്ത്രമായ ‘ഓം ഹ്രീം ഉമായൈ നമഃ ’ ജപിക്കുന്നതും നന്ന്. തിങ്കളാഴ്ച ദിനം മുഴുവന്‍ ശിവപാര്‍വതീ സ്മരണയില്‍ നിൽക്കുന്നത് ഏറെ ഗുണം ചെയ്യും.

Also Read: മണിപ്പൂര്‍ കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button