KeralaLatest NewsNews

കഞ്ഞി വെച്ചില്ല, ഉറങ്ങിക്കിടന്ന ഭാര്യയുടെ നെഞ്ചിന്‍കൂട് ചവിട്ടിത്തകർത്തു, രക്തം തളംകെട്ടി മരണം: 39കാരന് ജീവപര്യന്തം

ഹൃദയത്തില്‍ കയറി പെരികാര്‍ഡിയം സാക്കില്‍ രക്തം തളം കെട്ടിയാണ് സീത മരണപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കല്‍പ്പറ്റ: കഞ്ഞി വെച്ചു കൊടുത്തില്ലെന്ന് പറഞ്ഞു ഭാര്യയെ ചവിട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ. ഭാര്യ സീതയെ കൊലപ്പെടുത്തിയ കേസില്‍ നൂല്‍പ്പുഴ ചീരാല്‍ വെണ്ടോല പണിയ കോളനിയിലെ വി.ആര്‍ കുട്ടപ്പനെ(39)യാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 50,000 രൂപ പിഴയടക്കാനും ജഡ്ജ് വി. അനസ് വിധിച്ചു. പിഴ അടക്കാന്‍ വീഴ്ച്ച വരുത്തിയാല്‍ അഞ്ച് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം.

read also: പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു: യുവാവിന് 91 വര്‍ഷം കഠിനതടവ്

2022 ഏപ്രില്‍ ആറിനാണ് കേസിനു ആസ്പദമായ കൊലപാതകം നടന്നത്. കുട്ടപ്പൻ സീതയുമായി വഴക്കിടുകയും സീതയുടെ പുറത്തും കാലുകളിലും കാപ്പി വടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് രാത്രി പതിനൊന്നരയോടെ വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന സീതയുടെ നെഞ്ചില്‍ കുട്ടപ്പന്‍ ചവിട്ടുകയായിരുന്നു. നെഞ്ചിന്‍കൂട് തകര്‍ന്ന് ഹൃദയത്തില്‍ കയറി പെരികാര്‍ഡിയം സാക്കില്‍ രക്തം തളം കെട്ടിയാണ് സീത മരണപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ‌

shortlink

Related Articles

Post Your Comments

Related Articles


Back to top button