KeralaMollywoodLatest NewsNewsEntertainment

‘മദ്യം യൂസ് ചെയ്യേണ്ട രീതിയുണ്ട്, തോന്നിവാസത്തിന് കൊണ്ട് നടക്കേണ്ട സാധനമല്ല അത്: നടി ഏയ്ഞ്ചലിൻ മരിയ

എന്റെ അപ്പൻ ഒരു മദ്യപാനിയാണ്

ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് നടി ഏയ്ഞ്ചലിൻ മരിയ. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ഒരു മത്സരാര്‍ത്ഥി കൂടിയായ ഏയ്ഞ്ചലിൻ മരിയ ലഹരിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ കാരണം വിമർശനത്തിന് ഇരയായിരുന്നു. ലഹരി വസ്തുക്കളോട് തനിക്കുള്ള സമീപനം എങ്ങനെയാണെന്ന് വ്യക്തമാക്കിയ ഏയ്ഞ്ചലിന്റെ പഴയ ഒരു അഭിമുഖ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താൻ ഒരിക്കലും ലഹരി പ്രമോട്ട് ചെയ്യാൻ ഇഷ്ടപ്പെടുന്നില്ലെന്ന് ഏയ്ഞ്ചലിൻ തുറന്ന് പറഞ്ഞത്.

READ ALSO: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: സജീവന്‍ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തു

‘ഞാൻ ലഹരിയെ സപ്പോര്‍ട്ട് ചെയ്യുന്നയാളല്ല. എന്റെ അപ്പൻ ഒരു മദ്യപാനിയാണ്. എന്റെ അപ്പൻ വാങ്ങിവെച്ച മദ്യകുപ്പികള്‍ ഞാൻ പൊട്ടിച്ചിട്ടുണ്ട്. ചില കുപ്പികള്‍ എടുത്ത് മദ്യം ഒഴുക്കി കളഞ്ഞു. അതിന്റെ പേരില്‍ അപ്പന്റെ കയ്യില്‍ നിന്നും തല്ല് കിട്ടിയിട്ടുണ്ട്. അപ്പൻ കുടിച്ചാല്‍ പ്രശ്നമാണെന്ന് എനിക്ക് അറിയാം. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഞാൻ ഇടയ്ക്ക് മദ്യപിക്കുന്ന ആളാണ്. സന്തോഷം നിറഞ്ഞ ആഘോഷം വരുമ്പോള്‍ മാത്രമാണ് അത്.’

‘മദ്യം യൂസ് ചെയ്യേണ്ട രീതിയുണ്ട്. തോന്നിവാസത്തിന് കൊണ്ട് നടക്കേണ്ട സാധനമല്ല അത്. ഞാൻ ഡ്രഗ്സിനെ പ്രമോട്ട് ചെയ്യുന്നയാളാണെന്ന് പറഞ്ഞ് ഒരു കഫേയില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാൻ പോയപ്പോള്‍ കഫേയുടെ ഉടമസ്ഥര്‍ സമ്മിതിച്ചില്ല. എന്നെ ഇന്റര്‍വ്യൂ ചെയ്യാൻ വന്ന അവതാരകൻ പലതവണ പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. ഇവിടെ ഇതൊന്നും പറ്റില്ലെന്ന് അവര്‍ പറഞ്ഞു. പണമുള്ളവര്‍ക്ക് മാത്രമെ സൊസൈറ്റിയില്‍ റെസ്പെക്ടുള്ളുവെന്ന് എനിക്ക് അറിയാം’, ഏയ്ഞ്ചലിൻ പറഞ്ഞു.

shortlink

Post Your Comments


Back to top button