മനുഷ്യ ജീവിതത്തെ ഒന്നടങ്കം മാറ്റിമറിച്ച ഗൂഗിളിന് ഇന്ന് 25-ാം പിറന്നാൾ. ലോകത്തിലെ ഏറ്റവും ശക്തമായ സെർച്ച് എൻജിനായ ഗൂഗിൾ കോടിക്കണക്കിന് ആളുകളാണ് ഓരോ ദിവസവും ഉപയോഗിക്കുന്നത്. എന്തിനും ഏതിനും സെർച്ച് ചെയ്യുന്നതിനാൽ ഗൂഗിളിന്റെ സാന്നിധ്യമില്ലാത്ത ഒരു ദിനം വളരെ കുറവാണ്. 25 വർഷങ്ങൾക്കു മുൻപ് സ്റ്റൻഫെഡ് സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് പിഎച്ച്ഡി വിദ്യാർത്ഥികളായ സെർഗേ ബ്രിൻ, ലാലി പേജ് എന്നിവരാണ് റിസർച്ച് പ്രൊജക്റ്റിന്റെ ഭാഗമായി ഗൂഗിൾ എന്ന ആശയത്തിന് തുടക്കമിടുന്നത്.
പേജ് റാങ്ക് എന്ന അൽഗോരിതം അടിസ്ഥാനമാക്കിയാണ് ഇരു വിദ്യാർത്ഥികളും ഗൂഗിളിന് രൂപം നൽകിയത്. വെബ്സൈറ്റുകൾ തമ്മിലുള്ള ബന്ധം വിശകലനം ചെയ്താണ് സെർച്ച് റിസൾട്ടുകൾ ക്രോഡീകരിച്ചത്. ആദ്യ ഘട്ടത്തിൽ പരിമിതമായ സൗകര്യങ്ങളിൽ നിന്നാണ് ഗൂഗിളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ‘ബാക്ക്റബ്ബ്’ എന്നായിരുന്നു ലാരിപേജും, സെർഗേ ബ്രിനും ഇവയെ വിളിച്ചിരുന്നത്. പിന്നീട് ഗൂഗിൾ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. 1998 സെപ്റ്റംബർ 27-നാണ് ഗൂഗിൾ ഔദ്യോഗികമായി സ്ഥാപിതമായത്. പിന്നീട് 2015-ൽ ആൽഫബെറ്റ് എന്ന കമ്പനി രൂപീകരിക്കുകയും, ഗൂഗിൾ ഉൾപ്പെടെയുള്ള അനുബന്ധമായി പ്രവർത്തിച്ച വിവിധ സ്ഥാപനങ്ങളെ ഒറ്റ കുടക്കീഴിൽ ആക്കുകയുമായിരുന്നു.
Post Your Comments