ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബില്ലിനോടൊപ്പം വെയിറ്റർമാർക്ക് ചെറിയ തുക ടിപ്പായി നൽകുന്നവരാണ് മിക്ക ആളുകളും. എന്നാൽ, ഹോട്ടലുകൾക്കൊപ്പം തന്നെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളും വളർച്ച പ്രാപിച്ചതോടെ, ഫുഡ് ഡെലിവറി ചെയ്യുന്നവർക്കും ടിപ്പ് നൽകുന്ന നൽകുന്ന രീതിക്ക് ചിലരെങ്കിലും തുടക്കമിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഡെലിവറി ബോയ്ക്ക് പുറമേ, ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്നവർക്കും ടിപ്പ് നൽകാൻ ഒരുങ്ങുകയാണ് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. ഇതിനായി ‘ടിപ്സ് ഫോർ ദ കിച്ചൻ സ്റ്റാഫ്’ എന്ന പദ്ധതിക്കാണ് സൊമാറ്റോ രൂപം നൽകുന്നത്.
പാചകം ചെയ്യുന്നവർ, ക്ലീനിംഗ് തൊഴിലാളികൾ, മറ്റ് സഹായികൾ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് ചെറിയൊരു കൈത്താങ്ങ് എന്ന രീതിയിലാണ് ടിപ്പ് സംവിധാനം നൽകാൻ സൊമാറ്റോ തീരുമാനിച്ചത്. ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന ടിപ്പ് തുക പൂർണ്ണമായും റസ്റ്റോറന്റുകൾക്ക് കൈമാറുന്നതാണ്. ഇവ യഥാക്രമം പാചക തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ റസ്റ്റോറന്റ്/ ഹോട്ടൽ എന്നിവ പ്രത്യേക ധാരണാപത്രത്തിൽ ഒപ്പ് വയ്ക്കേണ്ടതാണ്. സൊമാറ്റോ മുഖാന്തരം ഭക്ഷണത്തിന് ഓർഡർ നൽകുന്ന ഉപഭോക്താവിന് മൊത്തം തുകയുടെ 3 ശതമാനം മുതൽ 10 ശതമാനം വരെയോ, ഇതിലധികമോ ടിപ്പായി നൽകാൻ സാധിക്കും.
Also Read: പോക്സോ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചു: സർക്കാർ അഭിഭാഷകനെ പുറത്താക്കി
Post Your Comments