ഇന്ത്യ-കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള ശ്രമത്തിലാണ് അമേരിക്ക. ഇതിനായി ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തിവരികയാണ്. എന്നാൽ, അണുവിട പിന്നോട്ടില്ലെന്ന് നിലപാടിലാണ് ഇന്ത്യ. തീവ്രവാദികൾക്ക് കാനഡ ഇടം നൽകുന്നു എന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. കാനഡ പൗരന്മാർക്ക് ഇന്ത്യൻ വിസ നൽകുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിർത്തിവെച്ചതായി ഓട്ടവയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചു. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് ഭീഷണിയുയർന്ന പശ്ചാത്തലത്തിലാണ് വിസ സർവ്വീസ് നിറുത്തി വയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്. ലോകത്തെവിടെയും കനേഡിയൻ പൗരൻമാർക്ക് ഇന്ത്യ വിസ തൽക്കാലം നൽകില്ല.
ഇന്ത്യയുടെ തീരുമാനത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇത് ഇന്ത്യ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണെന്നും, ന്യായം ഇന്ത്യയുടെ ഭാഗത്തായതിനാൽ വിജയവും ഇന്ത്യയ്ക്ക് ആയിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ് ഫേസ്‌ബുക്കിൽ കുറിച്ചു. ഖാലിസ്ഥാനി തീവ്രവാദികൾക്ക് രാഷ്ട്രീയ അഭയവും, ഇന്ത്യക്ക് എതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് കാനഡ കേന്ദ്രമായി പ്രവർത്തിക്കാൻ തുടങ്ങിയത് ഇന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോ 1980-84 കാലഘട്ടത്തിൽ കാനഡയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നുവെന്ന് ജിതിൻ ജേക്കബ് ഫേസ്‌ബുക്കിൽ കുറിച്ചു.
ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഇത് ഇന്ത്യ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ്. ന്യായം ഇന്ത്യയുടെ ഭാഗത്താണ്, അതുകൊണ്ട് വിജയവും ഇന്ത്യക്ക് ആയിരിക്കും.
ജസ്റ്റിൻ ട്രൂഡോയുടെ തന്ത വിചാരിച്ചിട്ട് നടന്നില്ല, പിന്നെയല്ലേ സ്വന്തം രാജ്യത്ത് പോലും ഏറ്റവും വെറുക്കപെട്ടവൻ ആയി മാറിയ ജസ്റ്റിൻ ട്രൂഡോ..!
ഇന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോയും 1980-84 കാലഘട്ടത്തിൽ കാനഡയുടെ പ്രധാനമന്ത്രിയായിരുന്നു. ‘ഖലിസ്ഥാനി’ തീവ്രവാദികൾക്ക് രാഷ്ട്രീയ അഭയവും, ഇന്ത്യക്ക് എതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് കാനഡ കേന്ദ്രമായി പ്രവർത്തിക്കാൻ തുടങ്ങിയതും അക്കാലത്താണ്.
കാനഡ അഭയം നൽകിയ ‘ഖലിസ്ഥാനി’ തീവ്രവാദികളെ ഇന്ത്യക്ക് വിട്ട് നൽകണം എന്ന് അന്നത്തെ ഇന്ദിര ഗാന്ധി സർക്കാർ ആവശ്യപ്പെട്ടു എങ്കിലും മകനെ പോലെ അപ്പനും തീവ്രവാദികൾക്ക് ഓശാന പാടികൊണ്ട് ഇന്ത്യയുടെ ആവശ്യം നിരസിച്ചു.
കാനഡയുടെ മണ്ണിൽ തീവ്രവാദത്തിന് എല്ലാ പരിരക്ഷയും, സ്വാതന്ത്ര്യവും കിട്ടിയ ‘ഖലിസ്ഥാനി’ തീവ്രവാദികൾ 1985 ജൂൺ 23 ന് ടൊറൊന്റോയിൽനിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ കനിഷ്ക ജംബോ ജറ്റ് വിമാനത്തിൽ ബോംബ് വച്ച് 329 സാധാരണക്കാരെ കൊലപ്പെടുത്തി. അന്ന് കൊല്ലപ്പെട്ടവരിൽ 269 പേരും കാനഡ പൗരൻമാർ ആയിരുന്നു എന്നോർക്കണം..!
കാനഡ നിയമ വാഴ്ചയുള്ള രാജ്യമാണ് എന്നൊക്കെ തള്ളുന്ന ജസ്റ്റിൻ ട്രൂഡോയുടെ വാക്കുകളെ പുച്ഛത്തോടെയാണ് ലോകം നോക്കി കാണുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദ ആക്രമണം ആയിരുന്ന ആ വിമാന ബോംബ് സ്ഫോടനത്തിൽ 269 കാനഡ പൗരന്മാർ കൊല്ലപ്പെട്ടിട്ടും അതിൽ ആകെ ശിക്ഷിക്കപ്പെട്ടത് ഒരാൾ മാത്രം ആയിരുന്നു. ആ കേസിലെ പ്രധാന തീവ്രവാദിയെ ഇന്ത്യൻ ഏജൻസികൾ ആണ് വകവരുത്തിയത്.
തീവ്രവാദികളെ പാല് കൊടുത്ത് വളർത്തിയതിന്റെ ഫലം കാനഡ ഒരിക്കൽ അനുഭവിച്ചതാണ്. ഇനിയും കാനഡയെ കാത്തിരിക്കുന്നത് അതിലും വലിയ ദുരന്തങ്ങൾ ആണ്.
ഇന്ത്യയിൽ ‘ഖലിസ്ഥാൻ’ രാഷ്ട്രം സ്ഥാപിക്കാൻ കഴിയും എന്ന് ഒരു തീവ്രവാദിയും സ്വപ്നം പോലും കാണുന്നില്ല. ഇന്ത്യക്ക് അകത്ത് അനങ്ങാൻ പറ്റില്ല എന്ന് ഇവർക്ക് അറിയാം. അതിലും രസകരമായ കാര്യം ഇവർ ആവശ്യപ്പെടുന്ന ‘ഖലിസ്ഥാൻ’ എന്ന കിനാശ്ശേരിയുടെ നല്ലൊരു പങ്ക് ഇപ്പോൾ പാകിസ്ഥാനിൽ ആണ് എന്നതാണ്. അതേസമയം പാകിസ്താനോട് ‘ഖലിസ്ഥാൻ’ തീവ്രവാദികൾക്ക് ഭായ് – ഭായ് ബന്ധവുമാണ്..!
‘ഖലിസ്ഥാൻ’ തീവ്രവാദി നേതാക്കൾ ഈ അടുത്ത കാലം വരെ ചെയ്തിരുന്നത് പലസ്തീൻ ഭീകരർ ചെയ്യുന്നത് പോലെയുള്ള തട്ടിപ്പ് ആണ്. പലസ്തീൻ തീവ്രവാദികൾ സീസൺ ആകുമ്പോൾ ഇസ്രായേലിലേക്ക് റോക്കറ്റ് വിടും, ഇസ്രായേൽ തിരിച്ചടിക്കുമ്പോൾ സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി ‘ഷേവ് ഗഷ’ എന്നൊക്കെ പറഞ്ഞ് ഇരവാദം ഇറക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുറെ പണം സംഭാവനയായി വാങ്ങും. അതുംവാങ്ങിച്ചു തീവ്രവാദി നേതാക്കളും കുടുംബവും അടിച്ചു പൊളിച്ച് ജീവിക്കും..
അങ്ങനെ അടിച്ചു പൊളിക്കാൻ UAE യിൽ ചെന്ന ഒരു പലസ്തീൻ തീവ്രവാദി നേതാവിനെ ഇസ്രായേലിന്റെ മോസ്സാദ് UAE യിൽ വെച്ച് തീർത്ത് കളഞ്ഞിട്ട് അധികം ആയിട്ടില്ല.
‘ഖലിസ്ഥാൻ’ എന്ന രാജ്യത്തിന്റെ പേരും പറഞ്ഞ് കുറെ എണ്ണം കുടുംബസമേതം കാനഡയിൽ അടിച്ചു പൊളിച്ച് ജീവിക്കുക ആയിരുന്നു. ഇന്ത്യയിൽ ഇടയ്ക്കിടെ ചില കൊലപാതകങ്ങൾ നടത്തുക, കാനഡയിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ ഇന്ത്യക്ക് എതിരെ വിദ്വേഷം പടർത്തുക, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ വിദേശത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലേക്ക് പ്രകടനം നടത്തുക എന്നതിന് അപ്പുറം ഇവർക്ക് കാര്യമായ ഒന്നും ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. സിഖ് സമൂഹത്തിൽ നിന്ന് പോലും ‘ഖലിസ്ഥാൻ’ വാദത്തിന് പിന്തുണ ഇല്ലാതെ വന്നാൽ പിന്നെ എന്താ ചെയ്യുക…!
പക്ഷെ ഇവർക്ക് തെറ്റിയത് വിദേശത്ത് ഇന്ത്യൻ നയതന്ത്ര കാര്യാലങ്ങൾക്ക് നേരെ അക്രമം നടത്തിയപ്പോൾ ഇന്ത്യൻ ദേശീയ പാതകയെ ഉൾപ്പെടെ അപമാനിച്ചതോടു കൂടിയാണ്. വിദേശത്തെ ഇന്ത്യക്കാരുടെ സ്ഥാപനങ്ങൾ ആക്രമിക്കുക, ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കുക തുടങ്ങിയ കലാപരിപാടികൾ ഇവർ ഈയിടെ നടത്തുക ഉണ്ടായി. കാനഡയുടെ ഭരണകൂടം തങ്ങളുടെ കൂടെയുണ്ട് എന്ന ബലത്തിലാണ് ഇന്ത്യയെ ചൊറിയാൻ വന്നത്.
പക്ഷെ ഇന്ത്യ പുതിയ ഇന്ത്യ ആണെന്ന കാര്യം ഖലിസ്ഥാൻ തീവ്രവാദികൾ മറന്നു പോയി. ഇന്ത്യ ഒന്നും മറക്കുകയും പൊറുക്കയും ഇല്ല എന്ന് ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി പരസ്യമായി പറയുകയും ചെയ്തിരുന്നു. പിന്നെയാണ് ‘അജ്ഞാതരുടെ’ താണ്ടവം തുടങ്ങിയത്.
അധികാരം നിലനിർത്താൻ കാനഡയിലെ ഖലിസ്ഥാൻ തീവ്രവാദികളുടെ പിന്തുണ വേണം എന്നത് കൊണ്ട് ജസ്റ്റിൻ ട്രൂഡോ എടുത്ത് ചാടി ഇന്ത്യയെ ചൊറിഞ്ഞു, പക്ഷെ ഇപ്പോൾ തീവ്രവാദികൾക്ക് അഭയം കൊടുക്കുന്ന രാജ്യം എന്ന ചീത്തപ്പേര് കാനഡക്ക് സ്വന്തമായി എന്ന് മാത്രമല്ല, കാനഡയിൽ അയാളുടെ ജനപ്രീതി ഗണ്യമായി കുറയുകയും ചെയ്തു.
ഇന്ത്യയെ ഒന്നും ചെയ്യാൻ ആകാതെ വരുമ്പോൾ അഭയം കൊടുത്ത കാനഡയിൽ തന്നെ ഒരു ‘ഖലിസ്ഥാൻ’ രാജ്യം സൃഷ്ടിക്കാൻ ഇവറ്റകൾ നോക്കും. പിന്നെ എന്ത് സംഭവിക്കും എന്ന് പറയേണ്ടല്ലോ..
ഇന്ത്യക്ക് എന്തെങ്കിലും നഷ്ടപ്പെടാൻ ഉണ്ടോ? ഇല്ല എന്ന് മാത്രമല്ല, ശരിക്കും ഇന്ത്യക്ക് നേട്ടങ്ങൾ മാത്രമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യ ഇത്രയും ശക്തമായി പ്രതികരിക്കും എന്ന് ട്രൂഡോ കരുതിയില്ല. ഇന്ത്യയെ പ്രകോപിപ്പിക്കാൻ താൽപ്പര്യം ഇല്ല എന്ന് ട്രൂഡോ പറയുമ്പോൾ, ഇന്ത്യ അങ്ങോട്ട് കയറി ആക്രമിക്കുക ആണ്.
കാനഡ തീവ്രവാദികൾക്ക് അഭയം നൽകുന്ന രാജ്യമാണ് എന്ന് ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കാൻ ഇന്ത്യക്ക് ആയി. കാനഡയിൽ ബാക്കിയുള്ള ‘ഖലിസ്ഥാൻ’ തീവ്രവാദികൾ പരസ്യമായി ഇന്ത്യക്ക് എതിരെയും, ഹിന്ദുക്കൾക്ക് എതിരെയും നടത്തുന്ന വിഷം തുപ്പൽ ലോകം കാണുന്നു. അത് മാത്രമോ, ഇന്ത്യയിലെ ‘ഖലിസ്ഥാൻ’ തീവ്രവാദികളുടെ സ്വത്തുക്കൾ മുഴുവൻ ഇന്ത്യ പിടിച്ചെടുക്കാനും തുടങ്ങി.
ചുരുക്കത്തിൽ ഇനിയൊരു 10 കൊല്ലത്തേക്ക് ‘ഖലിസ്ഥാൻ’
തീവ്രവാദികൾക്ക് തല പൊക്കാൻ പറ്റാത്ത അവസ്ഥയിൽ ആക്കി കാര്യങ്ങൾ.
അതിനേക്കാൾ ഒക്കെ ഉപരി ഇന്ത്യക്ക് എതിരെ ഭീകരവാദം നടത്തി ലോകത്ത് എവിടെ പോയി ഒളിച്ചാലും ഇസ്രായേലിന്റെ ‘മൊസ്സാദ്’ മാതൃകയിൽ ഇന്ത്യയുടെ ‘RAW’ ശത്രുക്കളെ തിരഞ്ഞു പിടിച്ച് തീർക്കും എന്ന് ലോകത്തിന് ബോധ്യമായി. ഇന്ത്യക്ക് എതിരെ വിവിധ രാജ്യങ്ങളിൽ ഇരുന്ന് പ്രവർത്തിക്കുന്ന എല്ലാ തീവ്രവാദ സംഘടനകൾക്കും ഇന്ത്യ നൽകുന്ന സന്ദേശമാണിത്. പുതിയ ‘മൊസാദ്’ ആണ് ഇന്ത്യയുടെ ‘RAW’ എന്ന് വിദേശ മാധ്യമങ്ങൾ നിരീക്ഷിക്കുന്നു. ???
കാനഡ എത്ര നാൾ തീവ്രവാദികളെ സംരക്ഷിക്കും? എത്ര നാൾ ഇന്ത്യൻ ഏജൻസികളുടെ പിടിയിൽ നിന്ന് തീവ്രവാദികളെ രക്ഷിച്ചെടുക്കും? കാനഡ അഭയം നൽകിയിരിക്കുന്ന അവസാന ‘ഖലിസ്ഥാൻ’ ഭീകരനെയും വകവരുത്തിയിട്ടേ ഇന്ത്യ അടങ്ങൂ എന്ന് കാനഡയെക്കാളും ‘ഖലിസ്ഥാൻ’ തീവ്രവാദികൾക്ക് അറിയാം.
ഇന്ത്യയിൽ നിന്ന് കാനഡയിൽ പോകുന്ന വിദ്യാർത്ഥികൾ കാനഡയുടെ സാമ്പത്തീക രംഗത്തിന് നൽകുന്നത് ഏകദേശം 5 ബില്യൺ ഡോളർ ആണ്. ആകെയുള്ള വിദേശ വിദ്യാർത്ഥികളുടെ 20% ഉം ഇന്ത്യക്കാർ. അതുകൊണ്ട് ഇന്ത്യയെ അതും പറഞ്ഞ് ചൊറിയാനും കാനഡയ്ക്ക് ആകില്ല. അല്ലെങ്കിലും ഇന്ത്യ എന്ന് സാമ്പത്തീക ഭീമന് മുന്നിൽ നോക്കി നിൽക്കാനേ കാനഡയ്ക്ക് കഴിയൂ.
‘പിയറി ട്രൂഡോ’ എന്ന തന്തയുടെ പാരമ്പര്യം കാണിക്കാൻ തുനിഞ്ഞിറങ്ങിയ ജസ്റ്റിൻ ട്രൂഡോ എന്ന പ്രധാന മന്ത്രി കാനഡയുടെ ചരിത്രത്തിൽ സ്ഥാനം പിടിക്കുക, തീവ്രവാദികൾ അഭയം നൽകുകയും, തീവ്രവാദത്തിന് കാനഡയുടെ മണ്ണിനെ ഉപയോഗിക്കാൻ അനുമതി നൽകുകയും ചെയ്തത് വഴി കാനഡ എന്ന രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തുകയും, കാനഡയിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണി ആകും വിധം തീവ്രവാദികളെ കയറൂരി വിടുകയും ചെയ്ത ഭരണാധികാരി എന്ന നിലയിൽ ആയിരിക്കും എന്നുറപ്പ്..
Post Your Comments