കോതമംഗലം: വാര്‍ഡിലെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ പഞ്ചായത്ത് അംഗത്തെ പഞ്ചായത്ത് സെക്രട്ടറി അസഭ്യം പറഞ്ഞെന്ന് പരാതി. കോതമംഗലം നെല്ലിക്കുഴി പഞ്ചായത്ത് അംഗം എംവി റെജിയാണ് സെക്രട്ടറി സികെ സാബുവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. റെജി സെക്രട്ടറിക്കെതിരെ പൊലീസിനും പരാതി നല്കി.
തന്റെ വാര്‍ഡിലെ ഒരു പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ രാവിലെ നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിലെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. പഞ്ചാത്തിലെത്തി സെക്രട്ടറിയുടെ ക്യാബിനില്‍ കയറി താൻ പരാതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചു തുടങ്ങിയപ്പോപ്പോൾ ആക്രോശിച്ചുകൊണ്ട് സെക്രട്ടറി തനിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. സെക്രട്ടറി തുടർച്ചയായി ചീത്തവിളിക്കുന്നതിന്റെ ദൃശ്യങ്ങളും റെജി പുറത്തുവിട്ടു.
വനിതാ മെമ്പറും നാട്ടുകാരുമെല്ലാം പുറത്ത് നിക്കുമ്പോഴാണ് ക്യാബിനിൽ നിന്ന് പുറത്തേക്ക് വന്ന് പഞ്ചായത്ത് സെക്രട്ടറി അസഭ്യം പറഞ്ഞത്. ഇതിന് പിന്നാലെ സെക്രട്ടറി സാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് എംവി റെജി പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചു. താൻ പഞ്ചായത്ത് സെക്രട്ടരിക്കെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ട് വിജിലൻസിന് ഒരു പരാതി നൽകിയിരുന്നുവെന്നും റെജി പറഞ്ഞു.
Post Your Comments