Latest NewsIndiaInternationalUK

കാനഡയുടെ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ പുറത്താക്കി: അഞ്ച് ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് കർശന നിർദ്ദേശം

ന്യൂഡൽഹി: ഖാലിസ്ഥാൻ തീവ്രവാദി നേതാവിന്റെ കൊലപാതകത്തിൽ ഭാരത സർക്കാർ ഏജൻസികൾക്ക് പങ്കുണ്ടെന്നാരോപിച്ച് കാനഡയിലെ ഭാരതത്തിൻ്റെ റോയുടെ ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യ. കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ അതേ റാങ്കിലുള്ള കാനഡ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കാനഡ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് വിദേശകാര്യമന്ത്രാലയം വിവരം അറിയിച്ചത്.

പുറത്താക്കിയ ഉദ്യോഗസ്ഥനോട് അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഹർദീപ് സിംഗ് ഗുജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. ഹർദീപ് സിംഗ് ഗുജ്ജാറിന്റെ മരണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്ററി പ്രതിപക്ഷത്തിന്റെ അടിയന്തര സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയിരുന്നു. എന്നാൽ കാനഡയുടെ വാദങ്ങൾ തെറ്റാണെന്ന് കാട്ടി ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു.ഖാലിസ്ഥാൻ ഭീകരർക്ക് കാനഡ താവളം ഒരുക്കുകയാണ്. വിഷയത്തിൽ കനേഡിയൻ സർക്കാരിന്റെ നിഷ്‌ക്രിയത്വം ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button