Jobs & VacanciesLatest NewsNewsIndiaCareerEducation & Career

ബിരുദക്കാർക്ക് എസ്ബിഐയിൽ അവസരം: 2000 ഒഴിവുകൾ, വിശദവിവരങ്ങൾ

ഡൽഹി: എസ് ബി ഐയിൽ പ്രബോഷണറി ഓഫീസർ തസ്തികയിൽ ഒഴിവുകൾ. 2000 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദദാരികൾക്കാണ് അവസരം. 2023 നവംബറിൽ ആണ് പ്രിലിമിനറി പരീക്ഷ നടക്കുക.

എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് 2023ന് അപേക്ഷിക്കേണ്ട വിധം:

1.sbi.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക

2. ഹോംപേജിൽ, PO റിക്രൂട്ട്‌മെന്റിനായി ലഭ്യമായ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3.നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് തുടരുക.

വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണം: ആവശ്യം ശക്തമാക്കാൻ പ്രാദേശിക പാർട്ടികൾ

4. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ഓൺലൈൻ അപേക്ഷാ ഫീസ് അടയ്ക്കുകയും ചെയ്യുക.

5. അപേക്ഷ സമർപ്പിച്ചതിന് ശേഷം പേജ് ഡൗൺലോഡ് ചെയ്യുക.

6. കൂടുതൽ ഉപയോഗത്തിനായി ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ബിരുദകോഴ്‌സിന്റെ അവസാന വർഷ/സെമസ്റ്ററിലുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ, ഇവർ അഭിമുഖത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഡിസംബർ 31-നോ അതിനുമുമ്പോ ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കണം. മെഡിക്കൽ , എൻജിനീയറിംഗ്, ചാർട്ടഡ് അക്കൗണ്ടന്റ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ രണ്ടുലക്ഷംരൂപയുടെ സർവീസ് ബോണ്ട് സമർപ്പിക്കണം.

ഏഷ്യാ കപ്പ് വിജയം: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി

പ്രായപരിധി: അപേക്ഷകന്റെ പ്രായപരിധി 2023 ഏപ്രിൽ 1-ന് 21-നും 30-നും ഇടയിൽ ആയിരിക്കണം.

അപേക്ഷ ഫീസ്: ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗങ്ങളിൽ പെടുന്ന ഉദ്യോഗാർത്ഥികൾ 750 രൂപയാണ് ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല. വിശദാംശങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ബാങ്കിന്റെ വെബ്‌സൈറ്റ്-https://bank.sbi/careers/current-openings പരിശോധിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button