ന്യൂഡല്‍ഹി:രാജ്യത്തെ ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്‌സ് നിര്‍മ്മാതാക്കളില്‍ നിന്നും 2022-ല്‍ ടെസ്ല വാങ്ങിയത് 1 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8000 കോടി രൂപ) ഉത്പന്നങ്ങളാണെന്ന് റിപ്പോര്‍ട്ട്. ഓട്ടോമൊബൈല്‍ ഘടക നിര്‍മ്മാതാക്കളുടെ യോഗത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
READ ALSO: വാസ്തു ദോഷം തീര്‍ക്കാനും കണ്ണേറു ദോഷം തീര്‍ക്കാനും നാരങ്ങാ പ്രയോഗം
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഓട്ടോമൊബൈല്‍ ഘടക നിര്‍മ്മാതാക്കളുടെ സംഘടനയായ ഓട്ടോമൊബൈല്‍ കോമ്പണന്റ്‌സ് മാനുഫാക്ച്ചേഴ്സ് ഓഫ് ഇന്ത്യയുടെ 63-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ വര്‍ഷം ഏകദേശം 1.9 ബില്യണ്‍ ഡോളറിന്റെ ഘടകങ്ങള്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളില്‍ നിന്നും ടെസ്ല വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഓട്ടോ മൊബൈല്‍ വ്യവസായത്തിന്റെ ഭാവി ഇലക്ട്രിക് വാഹനങ്ങളിലാണ്. അതിനാല്‍ ആഗോള ഇവി നിര്‍മ്മാതാക്കളെ സ്വാഗതം ചെയ്യുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണില്‍ ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ടെസ്ല അധികൃതരും കേന്ദ്ര വാണിജ്യ മന്ത്രിയും തമ്മില്‍ ഉന്നതതല യോഗങ്ങള്‍ നടന്നിരുന്നു. ഈ സമയത്ത് ഇന്ത്യയില്‍ ഗണ്യമായ നിക്ഷേപം നടത്താനുള്ള തന്റെ ഉദ്ദേശ്യം ടെസ്ല പ്രകടിപ്പിച്ചിരുന്നു.
Post Your Comments