Latest NewsNewsIndiaInternational

‘അവൾക്ക് അത്ര മൂല്യമേ ഉണ്ടായിരുന്നുള്ളൂ’: ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ ചിരിച്ചുകൊണ്ട് യുഎസ് പോലീസ്

സിയാറ്റ്: യു.എസിൽ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയെ അപഹസിച്ച് പോലീസ് ഉദ്യോഗസ്ഥൻ. സിയാറ്റിലെ തെരുവിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ പോലീസ് ക്രൂയിസർ ഇടിച്ചായിരുന്നു ജാഹ്‌നവി കണ്ടുല എന്ന ഇന്ത്യൻ വിദ്യാർത്ഥിനി മരണപ്പെട്ടത്. മരണത്തെത്തുടർന്ന് സിയാറ്റിൽ പോലീസ് ഡിപ്പാർട്ട്‌മെന്റ് യൂണിയൻ നേതാവ് മറ്റൊരാളോട് തമാശ പറഞ്ഞുവെന്ന് റിപ്പോർട്ട്. പെൺകുട്ടിയുടെ മരണത്തെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥൻ തമാശ പറയുന്നത് ക്യാമറയിൽ പതിഞ്ഞതിനെതുടർന്ന് പോലീസ് വാച്ച്‌ഡോഗ് ഏജൻസി അന്വേഷണം ആരംഭിച്ചു.

ആന്ധ്രാപ്രദേശ് സ്വദേശിയായ യുവതി ഈ വർഷം ജനുവരിയിൽ ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. കെവിൻ ഡേവ് എന്ന പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനം അമിതവേഗത്തിൽ ആയിരുന്നു. റോഡ് ക്രോസ് ചെയ്യുകയായിരുന്ന ജാഹ്‌നവിയെ കെവിൻ ഇടിച്ചുതെറിപ്പിച്ചു. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇതിനുശേഷം, ആ പെൺകുട്ടിയുടെ മരണത്തെ കുറിച്ച് കെവിൻ കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോട് തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്നതിന്റെ ഓഡിയോ സഹപ്രവർത്തകനായ ഡാനിയേലിന്റെ ബോഡി-ക്യാമറയിൽ പതിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

പോലീസ് ഡിപ്പാർട്ട്‌മെന്റ് തിങ്കളാഴ്ച പുറത്തിറക്കിയ ഒരു റെക്കോർഡിംഗിൽ, പെൺകുട്ടിയുടെ ജീവിതത്തിന് ‘പരിമിതമായ മൂല്യം’ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കെവിൻ പറയുന്നത് വ്യക്തമായി കേൾക്കാം. അപകടത്തെ കുറിച്ച് അദ്ദേഹം ചിരിക്കുന്നുമുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button