Samsung Galaxy A34-ന് വിലക്കിഴിവ്. സാംസങ് ഇന്ത്യയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിൽ നിന്ന് മാത്രമേ കിഴിവ് ലഭിക്കുകയുള്ളു. മിഡ് റേഞ്ച് ഫോൺ അടുത്തിടെയാണ് രാജ്യത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ പ്ലാറ്റ്ഫോമിൽ 4,000 രൂപയുടെ താൽക്കാലിക വിലക്കുറവ് ലഭിച്ചു. അമോലെഡ് ഡിസ്പ്ലേ, ഐപി റേറ്റിംഗ്, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും അതിലേറെയും സഹിതമാണ് പുതിയ സാംസങ് ഫോൺ ലോഞ്ച് ചെയ്തത്. 4,000 രൂപയുടെ താല്‍ക്കാലിക വിലക്കുറവാണ് സാംസങ് ഗാലക്സി എ34 സ്മാര്‍ട്ട്ഫോണിന് ഇപ്പോള്‍ ലഭിക്കുന്നത്.
സാംസങ് ഗാലക്സി എ34 സ്മാര്‍ട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് വിലക്കിഴിവ് ലഭിച്ചിരിക്കുന്നത്. ഈ ഡിവൈസ് അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചത് 30,999 രൂപ വിലയുമായിട്ടാണ്. ഇപ്പോള്‍ സാംസങ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ 26,999 രൂപയ്ക്ക് സ്വന്തമാക്കാം. എ സീരീസ് ഫോണ്‍ അവതരിപ്പിച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു കിഴിവ് ലഭിക്കുന്നത്.
സാംസങ് ഗാലക്സി എ34 സ്മാർട്ട്ഫോണിൽ FHD+ റെസല്യൂഷനുള്ള 6.6 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഇതൊരു സൂപ്പർ അമോലെഡ് ഡിസ്പ്ലെയാണ്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയിൽ വിഷൻബൂസ്റ്റർ സാങ്കേതികവിദ്യയുമുണ്ട്. കൂടുതൽ വെളിച്ചമുള്ള അവസരത്തിൽ പോലും കാഴ്ചയ്ക്ക് കുഴപ്പമുണ്ടാക്കാത്ത രീതിയിൽ പ്രവർത്തിക്കുന്ന ടോൺ മാപ്പിങ്ങും ഡിസ്പ്ലെയുടെ പ്രത്യേകതയാണ്. 2.6GHz ഒക്ടാകോർ പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്സി എ34 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 5 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും സാംസങ് എ സീരീസ് ഫോണിലുണ്ട്. 5,000എംഎഎച്ച് ബാറ്ററി, പൊടിയും വെള്ളവും പ്രതിരോധിക്കാനായി ഐപി67 റേറ്റിങ്ങും ഈ സ്മാര്‍ട്ട്ഫോണിലുണ്ട്.
Post Your Comments