തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വര്‍ഗ്ഗീയ താല്‍പ്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഇന്ത്യ പോലെ തന്നെ ഭാരതവും ഒരു വികാരമാണ് എന്ന് വ്യക്തമാക്കി. ഇ.ഡിയും സി.ബി.ഐയും വിചാരിച്ചാലും ഇന്ത്യ മുന്നണിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിയെ ഭയന്നാണ് പേര് മാറ്റാന്‍ ശ്രമിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
‘പ്രതിപക്ഷ ഐക്യത്തെ മോദി ഭയപ്പെടുന്നു. ഭരണഘടനയെ അട്ടിമറിക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കുന്നു. പ്രതിപക്ഷ ഐക്യം മോദിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്നു. ഇന്ത്യ കൂടുതല്‍ ഭരിച്ചത് മുസ്ലിം രാജാക്കന്മാരാണ്. അവര്‍ക്ക് വേണമെങ്കില്‍ ഇന്ത്യയെ മുസ്ലിം രാജ്യമാക്കാമായിരുന്നു. പക്ഷെ അവര്‍ എല്ലാ മതങ്ങളെയും ഉള്‍ക്കൊണ്ടു’, രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട അത്താഴവിരുന്നിനുള്ള ഔദ്യോഗിക ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് എഴുതിയതോടെയാണ് രാജ്യത്തിന്റെ പേര് മാറ്റൽ വിവാദം ചൂട് പിടിച്ചത്. രാജ്യത്തിന്റെ പേര് ഇന്ത്യയിൽ നിന്ന് ഭാരതം എന്ന് മാറ്റുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
Post Your Comments