ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് നിരവധി ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇത്തവണ ഉപഭോക്താക്കൾ ഏറെ ആവശ്യപ്പെട്ട ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വീഡിയോകൾ ക്വാളിറ്റി നഷ്ടപ്പെടാതെ പങ്കുവയ്ക്കാനുള്ള ഫീച്ചറിനാണ് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, വീഡിയോകളുടെ ക്വാളിറ്റി നഷ്ടപ്പെടാതിരിക്കാൻ മറ്റ് തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. വീഡിയോകൾ ഷെയർ ചെയ്യുന്നതിന് മുൻപ് മുകളിൽ റെസലൂഷൻ പരിശോധിച്ച് എച്ച്ഡി ക്വാളിറ്റി ഉറപ്പുവരുത്താവുന്നതാണ്.
ഉപഭോക്താക്കൾക്ക് യഥാർത്ഥ ക്വാളിറ്റിയിലാണ് വീഡിയോകൾ പങ്കുവയ്ക്കേണ്ടതെങ്കിൽ, സ്റ്റാൻഡേർഡ് ക്വാളിറ്റി തിരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ക്വാളിറ്റി ഡിഫോൾട്ട് ഓപ്ഷനായാണ് പ്രവർത്തിക്കുക. അതേസമയം, വീഡിയോകൾ ഡൗൺലോഡ് ചെയ്യുമ്പോഴും ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള റെസലൂഷൻ തിരഞ്ഞെടുക്കാവുന്നതാണ്. അടുത്തിടെ എച്ച്ഡി ക്വാളിറ്റിയിൽ ചിത്രങ്ങൾ പങ്കുവയ്ക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരുന്നു. പിന്നാലെയാണ് വീഡിയോകൾക്കും എച്ച്ഡി ക്വാളിറ്റി ഒരുക്കിയിരിക്കുന്നത്. നിലവിൽ, ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഈ ഫീച്ചർ ലഭ്യമാണ്.
Also Read: മാലിന്യവാഹനത്തിന് അകമ്പടിയായി മോഷ്ടിച്ച ബൈക്ക് നമ്പര്‍പ്ലേറ്റ് മാറ്റി ഉപയോഗിച്ചു: പ്രതികൾ പിടിയിൽ
Post Your Comments