തിരുവനന്തപുരം: ഫാൻ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി കെഎസ്ഇബി. ഫാൻ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഒന്ന് ശ്രദ്ധിച്ചാൽ വൈദ്യുതിച്ചെലവ് നന്നായി നിയന്ത്രിക്കാൻ കഴിയുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.
Read Also: ‘അഖണ്ഡഭാരതം യാഥാർത്ഥ്യമാകും’: അധികം സമയം വേണ്ടെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്
നമ്മുടെ പലരുടെയും വീട്ടിൽ സാധാരണ റെസിസ്റ്റീവ് റെഗുലേറ്ററുകളായിരിക്കും ഉണ്ടാവുക. ഇത്തരം റെഗുലേറ്ററുകൾ ഉപയോഗിക്കുമ്പോൾ വൈദ്യുതി ചൂടിന്റെ രൂപത്തിൽ നഷ്ടപ്പെടും. എന്നാൽ ഇലക്ട്രോണിക് റെഗുലേറ്ററുകൾ ഉപയോഗിച്ചാൽ ഈ നഷ്ടം ഒഴിവാക്കാം. അതിൽത്തന്നെ, സ്റ്റെപ് ടൈപ്പ് റെഗുലേറ്ററുകളാണ് കൂടുതൽ ഉത്തമം.
60 വാട്‌സ് പവർ റേറ്റിംഗുള്ള ഒരു സാധാരണ സീലിംഗ് ഫാൻ 8 മണിക്കൂർ ഉപയോഗിക്കുമ്പോൾ അര യൂണിറ്റ് വൈദ്യുതി ചെലവാകും. ഫാൻ കഴിയുന്നതും മീഡിയം സ്പീഡിൽ ഉപയോഗിക്കുന്നതാണ് വൈദ്യുതിച്ചെലവ് കുറയ്ക്കാൻ നല്ലത്.
പകൽ സമയത്ത് പരമാവധി ജനലും വാതിലുമൊക്കെ തുറന്നിടുന്നത് ഫാനിന്റെ ഉപയോഗം തന്നെ കുറയ്ക്കാൻ സഹായിക്കും. ഇപ്പോൾ BLDC അഥവ Brushless DC ഫാനുകൾ വിപണിയിൽ ലഭ്യമാണ്. അല്പം വില കൂടുതലാണെങ്കിലും വൈദ്യുതിച്ചെലവ് വലിയ തോതിൽ ലഭിക്കാൻ കഴിയുമെന്നും കെഎസ്ഇബി കൂട്ടിച്ചേർത്തു.
Read Also: ‘ഇന്ത്യ’ എന്നതു പോലെ ഇമ്പവും സ്‌നേഹവും അഭിമാനവും ഒഴുകിച്ചേരുന്നൊരു പേര് മറ്റൊന്നില്ല: വി ഡി സതീശൻ
Post Your Comments