ഫ്രാങ്ക്ഫര്‍ട്ട് : ഇന്ത്യയിലെ സനാതന്‍ ധര്‍മ്മത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ആഗോളതലത്തില്‍ സനാതന ധര്മ്മത്തിന് സ്വീകാര്യത വര്‍ദ്ധിക്കുന്നു. അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ ലൂയിസ് വില്ലെ നഗരം സെപ്റ്റംബര്‍ 3 സനാതന ധര്‍മ്മ ദിനമായി പ്രഖ്യാപിച്ചു. ഇനി മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 3 സനാതന ധര്‍മ്മ ദിനമായി ആഘോഷിക്കും. ഈ പ്രഖ്യാപനത്തോടെ, ഇത് സനാതന ധര്മ്മത്തിന് ആഗോള അംഗീകാരത്തിന് വഴിയൊരുക്കുന്നു. ലൂയിസ് വില്ലെ മേയര്‍ ക്രെയ്ഗ് ഗ്രീന്ബെര്ഗാണ് സെപ്റ്റംബര്‍ 3 സനാതന ധര്‍മ്മ ദിനമായി പ്രഖ്യാപിച്ചത് .
Read Also: സ്വകാര്യബസിൽ 15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: ബസ് ജീവനക്കാരൻ പിടിയിൽ
ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 3 വരെ വില്ലെയിലെ ഹിന്ദു ക്ഷേത്രത്തില്‍ മഹാകുംഭ അഭിഷേക ഉത്സവം ആഘോഷിച്ചിരുന്നു . ആഘോഷത്തിന് ശേഷമാണ് ലൂയിസ് വില്ലെ മേയര്‍ ക്രെയ്ഗ് ഗ്രീന്‍ബെര്‍ഗ് സനാതന ധര്‍മ്മ ദിനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് . ഡെപ്യൂട്ടി മേയര്‍ ബാര്‍ബറ സെക്സ്റ്റണ്‍ സ്മിത്ത് ഔദ്യോഗിക പ്രഖ്യാപനം വായിച്ചു.
പരിപാടിയില്‍ ഋഷികേശ് ആസ്ഥാനമായുള്ള പരമാര്‍ഥ് നികേതന്‍ പ്രസിഡന്റ് ചിദാനന്ദ സരസ്വതി, ആര്‍ട്ട് ഓഫ് ലിവിംഗ് പയനിയര്‍ ശ്രീ ശ്രീ രവിശങ്കര്‍, ഇന്ത്യയില്‍ നിന്ന് വന്ന ആത്മീയ ഗുരു ഭഗവതി സരസ്വതി, കെന്റക്കി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജാക്വലിന് കോള്മാന്, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് കെയ്ഷ ഡോര്‍സി എന്നിവരും പങ്കെടുത്തു.
Post Your Comments