കമല്‍ ഹാസന് ചിത്രങ്ങളിലൂടെ ഹാസ്യ റോളുകളിൽ തിളങ്ങിയ നടന് ആര് എസ് ശിവാജി (66) അന്തരിച്ചു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതിയുടെ സഹോദരനാണ് ആര് എസ് ശിവാജി. ക്യാമറയുടെ മുന്നിലും പിന്നിലും ഒരുപോലെ സജീവമായിരുന്നു അദ്ദേഹം. അസിസ്റ്റന്റ് ഡയറക്ടര്‍, സൌണ്ട് ഡിസൈനര്‍, ലൈന്‍ പ്രൊഡ്യൂസര്‍ എന്നീ നിലകളിലാണ് ആര് എസ് ശിവാജി പ്രവര്‍ത്തിച്ചത്.
1981ല്‍ സന്താന ഭാരതിയും പി വാസുവും ചേര്‍ന്ന് സംവിധാനം ചെയ്ത ‘പന്നീര് പുഷ്പങ്ങള്‍’ എന്ന സിനിമയിലൂടെയാണ് ശിവാജി നടനായി തുടക്കം കുറിക്കുന്നത്. കമല്‍ ഹാസന് നായകനായ 1980കളിലെ ഒട്ടുമിക്ക സിനിമകളിലും നടനൊപ്പം ശിവാജിയും സ്ക്രീനിൽ ശ്രദ്ധേയനായി. ‘അപൂര്‍വ്വ സഹോദരങ്ങള്‍’, ‘മൈക്കള്‍ മദന കാമരാജന്‍’, ‘അന്പേ ശിവം’, ‘ഉന്നൈപ്പോല് ഒരുവന്’ തുടങ്ങിയവയാണ് ശിവാജിയുടെ ശ്രദ്ധേയ സിനിമകൾ.
ലോകേഷ് കനകരാജ് ചിത്രം ‘വിക്രം’ സിനിമയിലും ശിവാജി വേഷമിട്ടിരുന്നു. യോഗി ബാബു നായകനായി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം ‘ലക്കി മാനി’ലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ ‘ദരള പ്രഭു’, ‘സൂരറൈ പോട്ര്’, ‘ഗാര്‍ഗി’ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ആര് എസ് ശിവാജി അഭിനയിച്ചിട്ടുണ്ട്.
Post Your Comments