രാവിലെ കാപ്പിയോ ചായയോ ശീലമാക്കിയവർ ധാരാളമാണ്. എന്നാൽ, ദിവസവും നാല് കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുന്നതായി പുതിയ പഠനം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (യുഎസ്ഡിഎ)യുടെ പഠനത്തിലാണ് ഈ കണ്ടെത്തൽ. ബ്ലാക്ക് കോഫിയിൽ കലോറിയുടെ അളവ് വളരെ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു.
READ ALSO: ഈ പാനീയം അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും
കാപ്പി ബീൻസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കപ്പ് സാധാരണ കട്ടൻ കാപ്പിയില്‍ രണ്ട് കലോറിയാണുള്ളത്. അതേസമയം ഒരു ഔണ്‍സ് എസ്പ്രെസോയില്‍ ഒരു കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. കൂടാതെ, ബ്ലാക്ക് കോഫി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മധുരം ചേര്‍ക്കാതെ കുടിക്കുന്നത് ഏറെ ഗുണകരം.
എന്നാൽ, കാപ്പി അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. കാപ്പി അമിതമായാൽ ഉറക്കമില്ലായ്മ, ഉത്കണ്ഠ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വയറുവേദന, തലവേദന, ഓക്കാനം തുടങ്ങിയവയ്ക്ക് കാരണമാകാറുണ്ട്.
രോഗ പ്രതിരോധത്തിനുള്ള മരുന്നല്ല ഈ ലേഖനം. ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഡോക്ടറുടെ സേവനം തേടുക
Post Your Comments