ഉപഭോക്താക്കളുടെ ഇഷ്ട മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ ദിവസവും വ്യത്യസ്ഥമായ നിരവധി ഫീച്ചറുകൾ ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ ക്യാപ്ഷൻ എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന പുതിയ ഫീച്ചറാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. അയച്ച ഫോട്ടോകൾ, വീഡിയോകൾ, ജിഫ്, ഡോക്യുമെന്റുകൾ എന്നിവയുടെ ക്യാപ്ഷൻ എഡിറ്റ് ചെയ്യാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ്. ഇത്തരത്തിൽ ടെക്സ്റ്റ് സന്ദേശങ്ങൾ മാത്രമേ ഉപഭോക്താക്കൾക്ക് എഡിറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ.
വാട്സ്ആപ്പിലെ എഡിറ്റ് മെസേജ് ഫീച്ചറിന് സമാനമായാണ് പുതിയ ഫീച്ചറും പ്രവർത്തിക്കുക. ഉപഭോക്താക്കൾക്ക് 15 മിനിറ്റിനുള്ളിൽ ഫോട്ടോയുടെയോ, വീഡിയോയുടെയോ ക്യാപ്ഷൻ എഡിറ്റ് ചെയ്യാൻ സാധിക്കും. മെസേജിൽ ടാപ്പ് ചെയ്ത് ‘എഡിറ്റ്’ ബട്ടണിൽ വീണ്ടും ടാപ്പ് ചെയ്താൽ മാത്രമാണ് ക്യാപ്ഷനുകൾ എഡിറ്റ് ചെയ്യാൻ കഴിയുകയുള്ളൂ. ഏതാനും ആഴ്ചകൾക്ക് മുൻപ് ഐഒഎസ് പതിപ്പിലെ വാട്സ്ആപ്പിൽ ‘എഡിറ്റ് മീഡിയ ക്യാപ്ഷൻ’ ഫീച്ചർ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഈ ഫീച്ചർ ഭൂരിഭാഗം ആളുകൾക്കും ആക്സസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വരും ദിവസങ്ങളിൽ തന്നെ ഫീച്ചർ എല്ലാ ഉപഭോക്താക്കളിലേക്കും എത്തുമെന്നാണ് സൂചന.
Post Your Comments