ന്യൂഡൽഹി: റോസ്ഗർ മേളയിൽ 51,000 നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. ഓഗസ്റ്റ് 28 ന് നടക്കുന്ന ചടങ്ങിലാണ് അദ്ദേഹം നിയമന കത്തുകൾ കൈമാറുന്നത്. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും ചടങ്ങിന് സാക്ഷ്യം വഹിക്കും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി റോസ്ഗർ മേളയിൽ പങ്കെടുക്കുന്നത്.
Read Also: തൃക്കാക്കര വ്യാജരേഖ കേസ്; ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം, ഷാജന് ജാമ്യം
നേരത്തെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് 70,000 ത്തിലധികം നിയമന കത്തുകൾ വിതരണം ചെയ്തിരുന്നു. രാജ്യം വികസനത്തിന്റെ പാതയിൽ സഞ്ചരിക്കുമ്പോൾ സർക്കാർ ജീവനക്കാരനായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത് ഒരു ഇന്ത്യൻ പൗരന് ലഭിക്കുന്ന വലിയ ബഹുമതിയാണെന്ന് കഴിഞ്ഞ റോസ്ഗർ മേളയെ അഭിസംബോധനെ ചെയ്യവെ അദ്ദേഹം അറിയിച്ചിരുന്നു.
Post Your Comments