KeralaLatest NewsNews

വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ സംഭവം: നടപടികൾക്കായി മന്ത്രിയെ ചുമതലപ്പെടുത്തിയെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഗള്‍ഫ് രാജ്യങ്ങളിലെ വേനല്‍ച്ചൂട് അവസാനിക്കുന്നു, ആശ്വാസമായി സുഹൈല്‍ നക്ഷത്രമുദിച്ചു

ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ. കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഓണത്തിനായി ശമ്പളവും വാങ്ങി വരുമ്പോൾ ഉണ്ടായ ദുരന്തം, മാനന്തവാടിയിൽ ജീപ്പ് കൊക്കയിലേക്ക് വീണ് മരിച്ച 9 പേരും സ്ത്രീകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button