Latest NewsIndia

സ്‌കൂൾ ഹോസ്റ്റലിൽ മിന്നൽ പരിശോധന: നൂറ് വിദ്യാര്‍ത്ഥികളില്‍ 11 പേര്‍ മാത്രം, വാര്‍ഡനുള്‍പ്പടെ 4 പേര്‍ക്കെതിരെ കേസ്

സ്‌കൂൾ ഹോസ്റ്റലിൽ നിന്ന് വിദ്യാര്‍ഥിനികളെ കാണാനില്ലെന്ന പരാതിയില്‍ വാര്‍ഡനുള്‍പ്പടെ നാലു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ പരസ്പുരിലെ സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് അഡ്മിഷന്‍ രേഖകളിലുള്ള നൂറ് വിദ്യാര്‍ത്ഥികളില്‍ പതിനൊന്ന് പേര്‍ മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത് എന്ന് അറിഞ്ഞത്.

ബാക്കി 89 വിദ്യാര്‍ത്ഥികളെ പറ്റി അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ വാര്‍ഡന് കഴിഞ്ഞില്ലെന്നും ഇതില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല മജിസ്‌ട്രേറ്റ് നേഹ ശര്‍മ വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രിയായിരുന്നു ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത പരിശോധന.ഗുരുതരമായ വീഴ്ചയാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായതെന്നും റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഈ വിധത്തിലല്ല പ്രവര്‍ത്തിക്കേണ്ടതെന്നും ഉദ്യോഗസഥര്‍ വിമര്‍ശിച്ചു. സ്‌കൂള്‍ വാര്‍ഡന്‍, അധ്യാപിക, വാച്ച്മാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

shortlink

Post Your Comments


Back to top button