രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികൾ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന്റെ 3 ശതമാനം ഓഹരികളാണ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ ഓഫർ ഫോർ സെയിലിലൂടെ ആയിരിക്കും ഓഹരി വിൽപ്പന നടത്താൻ സാധ്യത. നിലവിൽ, കൊച്ചിൻ ഷിപ്പ്‌യാര്‍ഡിൽ കേന്ദ്രസർക്കാറിന്റെ ഓഹരി വിഹിതം 72.86 ശതമാനമാണ്.
ഓഹരി വിൽപ്പനയിലൂടെ 500 കോടി രൂപ മുതൽ 600 കോടി രൂപ വരെയാണ് സമാഹരിക്കുക. രാജ്യത്തെ മുൻനിര കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണിശാലയാണ് കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്. 2023-24-ലെ കേന്ദ്ര ബജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 51,000 കോടി രൂപ സമാഹരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വിൽപ്പന. അടുത്തിടെ റെയിൽവേയ്ക്ക് കീഴിലുള്ള റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ ലിമിറ്റഡിന്റെ 5.36 ഓഹരികൾ ഒ.എഫ്.എസ് വഴി വിറ്റഴിച്ചിരുന്നു.
Also Read: റബർ തോട്ടത്തിൽ പുലിയുടെ ജഡം കണ്ടെത്തി
Post Your Comments