ലണ്ടന്‍: യു.കെയില്‍ പടര്‍ന്ന് പിടിച്ച് പുതിയ ഒമിക്രോണ്‍ വകഭേദമായ ഇജി 5.1. യുകെയിലെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ‘എറിസ്’ എന്നു വിളിക്കുന്ന ഈ വകഭേദമാണ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വിതയ്ക്കുന്നത്.
Read Also: ലക്ഷദ്വീപിലെ മദ്യനിരോധനം നീക്കുമോ? പൊതുജനാഭിപ്രായം ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍
യുകെയില്‍ ആദ്യമായി ജൂലൈ 31നാണ് ഈ വകഭേദം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ പുതിയ കൊറോണ വൈറസിന്റെ വകഭേദമാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രാജ്യത്ത് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഏഴിലൊരാള്‍ക്ക് എറിസ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നത്.
തൊണ്ടവേദന, തലവേദന, ക്ഷീണം, ജലദോഷം, തുടങ്ങി സാധാരണ പനി ബാധിച്ചവരില്‍ കാണുന്ന പ്രകടമായ ലക്ഷണങ്ങള്‍ തന്നെയാണ് എറിസ് സ്ഥിരീകരിച്ചവരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍. നേരത്തെ രോഗം ബാധിച്ചവരിലും വാക്സിന് സ്വീകരിച്ചവരിലും സുരക്ഷാ സാദ്ധ്യതകളുണ്ടെങ്കിലും പ്രായമായവരില്‍ രോഗം വളരെപ്പെട്ടെന്ന് പടര്‍ന്നുപിടിക്കുകയും അപകടാവസ്ഥയിലെത്തിക്കുകയും ചെയ്യുന്നതാണെന്നും യുകെ ആരോഗ്യ സംഘടനകള്‍ അറിയിച്ചു
Post Your Comments