Latest NewsNewsLife StyleHealth & Fitness

രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ളാസ് വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്നത് നിര്‍ജലീകരണം തടയും. ദീര്‍ഘനേരം ഉറങ്ങുമ്പോള്‍ പ്രത്യേകിച്ചും ചൂടുകാലത്ത് ഒരുപാട് വിയര്‍ക്കുകയും ജലാംശം നഷ്ടപ്പെടുകയും ചെയ്യുന്നു. ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. ശരീരത്തിന്റെ 24 ശതമാനം മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ ജലത്തിന് സാധിക്കും. കൂടാതെ ദഹനവും നന്നാവും. രാവിലെ കുടിക്കുന്ന വെള്ളം അസിഡിറ്റി ഒഴിവാക്കും. അനാവശ്യ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനാല്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നു.

കൂടാതെ വൃക്കയില്‍ കല്ലുവരുന്നത് ഒഴിവാക്കുന്നു. എനര്‍ജി ലെവല്‍ ഉയര്‍ത്തുന്നു. കൂടാതെ ബ്രെയിന്‍ ഫോഗിനെ തടയുന്നു. മുടിയുടെ ആരോഗ്യത്തിനും രാവിലെ വെള്ളം കുടിക്കുന്നത് നല്ലതാണ്. വൻകുടലിലെ മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്യാൻ വെറും വയറ്റിൽ വെള്ളം കുടിക്കുന്നതുകൊണ്ട് കഴിയും. ഇതുവഴി പോഷകങ്ങളും മറ്റും പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയും.

പൂജ്യം കലോറിയാണ് വെള്ളത്തിലുള്ളത്. വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ പ്രവർത്തനങ്ങൾ വ‍‍ർദ്ധിക്കും. കലോറി എരിച്ചുകളയുകയും ചെയ്യും. ശരീരത്തിലെ ഫ്ളൂയിഡ് ബാലൻസ് നിലനിർത്തി പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെറും വയറ്റിലെ വെള്ളം കുടികൊണ്ട് സാധിക്കും. ഇത് അണുബാധ ചെറുക്കും. രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. രാവിലെ വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് കൂടുതൽ ഓക്സിജൻ ആഗിരണം ചെയ്യാൻ സഹായകരമാകും. ഇത് നിങ്ങളെ കൂടുതൽ ആക്ടീവാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button